സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കണം: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പുതുതലമുറയില്‍ സൈബര്‍ കുറ്റവാളികള്‍ കൂടുന്ന സാഹചര്യത്തില്‍  സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കി ശക്തമായ  നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം.എസ്.താര അഭിപ്രായപ്പെട്ടു. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന  സൈബര്‍ കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് അഡ്വ.എം.എസ്.താര ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചൊവ്വാഴ്ച്ച കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന മിനി അദാലത്തില്‍ സൈബര്‍ കേസുകളും കുടുംബ പ്രശ്‌നങ്ങളുമാണ് കൂടുതല്‍ പരിഗണിച്ചത്.

കമ്പ്യൂട്ടറിലും സാമൂഹ്യമാധ്യമങ്ങളിലും സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ഉളളതിനേക്കാള്‍ പരിഞ്ജാനം അധികം വിദ്യാഭ്യാസമില്ലാത്ത ചില ചെറുപ്പക്കാര്‍ക്കുണ്ട്. ഇത്തരം കേസുകളില്‍ ബോധവല്‍ക്കരണവും സമയബന്ധിതമായി നിയമനടപടികള്‍ സ്വീകരിക്കുകയും  വേണമെന്നും എം.എസ്. താര പറഞ്ഞു.

ഭീഷണിപ്പെടുത്തി ഫോട്ടോകള്‍ എടുത്ത ശേഷം അയല്‍പ്പക്കത്തെ യുവാവ് സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലം കലര്‍ന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരുകക്ഷികളെയും കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി യുവാവിന് താക്കീത് നല്‍കി. തുടര്‍നടപടികള്‍ക്കായി പരാതി മാറ്റിവെച്ചു.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതലായി ഉണ്ടായിരുന്നത്. ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതി കമ്മീഷനു മുന്നില്‍ ഒത്തുതീര്‍പ്പായ സന്ദര്‍ഭവും ഉണ്ടായി. കുട്ടികള്‍ക്കും ഭാര്യക്കും  ചെലവിന് നല്‍കാമെന്നും  മദ്യപാനം ആവര്‍ത്തിക്കില്ലെന്നും ഭര്‍ത്താവ് കമ്മീഷനു മുമ്പാകെ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭാര്യ വിവാഹമോചനമെന്ന ആവശ്യത്തില്‍ നിന്നും പിന്‍മാറി.

കുടുംബബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണമെന്നും സ്ത്രീകള്‍ മാത്രം വിട്ടുവീഴ്ച്ച ചെയ്യണമെന്ന ധാരണ മാറണമെന്നും അഡ്വ. താര പറഞ്ഞു.

അദാലത്തില്‍ 35 കേസുകള്‍ പരിഗണിച്ചു. ആറെണ്ണം തീര്‍പ്പായി. 27 കേസുകള്‍ അടുത്ത മിനി അദാലത്തില്‍ കൂടി പരിഗണിക്കാന്‍ മാറ്റിവെച്ചു. ഒരെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. വിവിധ കേസുകളില്‍ കൗണ്‍സലിങും നടത്തി.

അഡ്വ. എം. എസ്. താരയോടൊപ്പം ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, ലോ ഓഫീസര്‍ പി.വനജ കുമാരി തുടങ്ങിയവര്‍ മിനി അദാലത്തിന് നേതൃത്വം നല്‍കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പിറകില്‍ തൂവലുകളില്ലാത്ത പക്ഷികള്‍ക്ക് മുന്‍നിര ഷോക്കേസുകളില്‍ സ്ഥാനമുണ്ടാവില്ല  

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം വിവിധ പരിപാടികൾ