പട്ടിക വര്‍ഗ സ്ത്രീകളുടെ സ്വയം പര്യാപ്തതക്ക് വേണ്ടി സംസ്ഥാന വനിതാ കോര്‍പ്പറേഷന്‍

ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുമായി ധാരണാ പത്രം ഒപ്പുവെച്ചു.

തിരുവനന്തപുരം; സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളിൽ ഇനി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലേക്കും. ഇവര്‍ക്ക് കൂടുതല്‍ ധന സഹായം നല്‍കുന്നതിനായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ധാരണ പത്രത്തില്‍ ഒപ്പു വെച്ചു.

ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ സിഎംഡി ജി.രമേശ് കുമാർ ഐ.എ എസും, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ്  ഡയറക്ടര്‍ വി.സി ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ധാരണ പത്രത്തില്‍ ഒപ്പു വെച്ചത്.  ഇത് പ്രകാരം ഈ സാമ്പത്തിക വര്‍ഷം പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതാകളുടെ ക്ഷേമത്തിനായി 56 ലക്ഷം രൂപ കോര്‍പ്പറേഷന്‍ വഴി നല്‍കാനാകും.

ഇത് സംസ്ഥാന പട്ടിക വര്‍ഗ മേഖലയിലെ വനിതകളുടെ ഉന്നമനത്തിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ധാരണ പത്രത്തില്‍ ഒപ്പു വെച്ച സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടര്‍ വി. സി ബിന്ദു പറഞ്ഞു.

രാജ്യത്താകമാനം പട്ടിക വര്‍ഗ മേഖലയുടെ വികസനത്തിന് നിരവധി കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്ന ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായുള്ള സഹകരണം തങ്ങളുടെ സഹകരത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ സിഎംഡി ജി.രമേശ് കുമാർ ഐ.എ.എസും പറഞ്ഞു.

സംസ്ഥാനത്തെ വിവിധ തലങ്ങളില്‍ ദുരിതം അനുഭവിക്കുന്ന വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന്റെ ഉന്നമനത്തിനും വിവിധ ഏജന്‍സികള്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 114 കോടി രൂപയുടെ വായ്പകളാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയത്. ചടങ്ങില്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ പ്രോജറ്റ് ഡിജിഎം എപിസി റാവനും സന്നിഹിതനായിരുന്നു.

പലവര്‍ഷങ്ങളായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വനിതാ വികസന കോര്‍പ്പറേഷന് ധനസഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്രയും നാള്‍ ധാരണ പത്രത്തില്‍ ഒപ്പ് വെയ്ക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സര്‍ക്കാരില്‍ നിന്നും ഗ്യാരന്റി ലഭിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാരഗണ്‍ ടിഎംടി പുതുമകളുമായി വീണ്ടും വിപണിയില്‍ 

വരും തലമുറയുടെ സ്റ്റാർട്ടപ്പുകൾ ‘എക്സ്പീരിയൻസ് ‘ കമ്പനികളാവും