Movie prime

ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും

തിരുവനന്തപുരം: ഉയര്ന്ന വിദ്യാഭ്യാസയോഗ്യതയുള്ള പോലീസ് സേനാംഗങ്ങളെ അനുയോജ്യമായ സാങ്കേതിക മേഖലയില് നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. പേരൂര്ക്കട എസ്.എ.പി ഗ്രൗണ്ടില് സ്പെഷ്യല് ആംഡ് പോലീസിന്റെ ഇരുപത്തിയൊന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില് അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം പൂര്ത്തിയാക്കിയ 171 പേരില് 11 പേര് ബിരുദാനന്തര ബിരുദധാരികളും 82 പേര് ബിരുദധാരികളുമാണ്. ഒരാള്ക്ക് എം.ടെക്കും ഒന്പതു പേര്ക്ക് ബി.ടെക്കും രണ്ടു പേര്ക്ക് എം.ബി.എയും ഒരാള്ക്ക് ബി.എഡും ഉണ്ട്. ഒരാള് എം.ഫില് ബിരുദധാരിയാണ്. ചൊവ്വാഴ്ച നടന്ന പാസിങ് More
 
ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും

തിരുവനന്തപുരം: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള പോലീസ് സേനാംഗങ്ങളെ അനുയോജ്യമായ സാങ്കേതിക മേഖലയില്‍ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സ്പെഷ്യല്‍ ആംഡ് പോലീസിന്‍റെ ഇരുപത്തിയൊന്നാമത് ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനം പൂര്‍ത്തിയാക്കിയ 171 പേരില്‍ 11 പേര്‍ ബിരുദാനന്തര ബിരുദധാരികളും 82 പേര്‍ ബിരുദധാരികളുമാണ്. ഒരാള്‍ക്ക് എം.ടെക്കും ഒന്‍പതു പേര്‍ക്ക് ബി.ടെക്കും രണ്ടു പേര്‍ക്ക് എം.ബി.എയും ഒരാള്‍ക്ക് ബി.എഡും ഉണ്ട്. ഒരാള്‍ എം.ഫില്‍ ബിരുദധാരിയാണ്.

ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും

ചൊവ്വാഴ്ച നടന്ന പാസിങ് ഔട്ട് പരേഡില്‍ മികച്ച ഷൂട്ടര്‍, ഇന്‍ഡോര്‍, ആള്‍ റൗണ്ടര്‍ എന്നീ വിഭാഗങ്ങളില്‍ അഖില്‍ വി.കെയും മികച്ച ഔട്ട് ഡോര്‍ ആയി നന്ദു.കെ.സിയും തിരഞ്ഞെടുക്കപ്പെട്ടു. ജോബിന്‍.എം.ജെ നയിച്ച ഒന്നാം പ്ലാറ്റൂണ്‍ മികച്ച പ്ലാറ്റൂണിനുള്ള ബഹുമതിക്ക് അര്‍ഹമായി. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ട്രോഫി സ്വീകരിച്ചു.

എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണന്‍, മനോജ് എബ്രഹാം, ഐ.ജിമാരായ ഇ.ജെ ജയരാജ്, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, ഡി.ഐ.ജി മാരായ പി.പ്രകാശ്, കെ സേതുരാമന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എസ്.എ.പി കമാണ്ടന്‍റ് റ്റി.എഫ് സേവ്യര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.