Keshwendra kumar IAS, KSU
in

കരി ഓയില്‍ ഒഴിച്ച കേസ്; കേശവേന്ദ്രകുമാര്‍ പിന്മാറുന്നു

തിരുവനന്തപുരം: കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ് (Keshwendra kumar IAS) അറിയിച്ചു. കെഎസ് യു പ്രവര്‍ത്തകര്‍ (KSU activists) തന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് കേശവേന്ദ്രകുമാര്‍ ഐഎഎസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി.

കേസില്‍ ഉള്‍പ്പെട്ട കെഎസ് യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃക കാണിച്ചതായും ഇവരുടെ മാതാപിതാക്കള്‍ തന്നോട് കേസ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് താൻ കേസ് പിൻവലിക്കാൻ തയ്യാറായതെന്ന് കേശവേന്ദ്രകുമാർ അറിയിച്ചു.

പ്രതിചേര്‍ക്കപ്പെട്ടവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളും ശുചീകരണം നടത്തിയതിന്  പുറമെ സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഡോക്ടര്‍മാര്‍ ഇവരുടെ സേവനത്തിന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി അദ്ദേഹം കത്തു നല്‍കിയത്.

കേശവേന്ദ്രകുമാര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കെയാണ് വിവാദ സംഭവം അരങ്ങേറിയത്. 2012 ഫെബ്രുവരിയിൽ അന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ഓഫീസിനുള്ളില്‍ കടന്ന കെഎസ് യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ശരീരത്തിൽ കരിഓയില്‍ ഒഴിക്കുകയായിരുന്നു.

പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വർദ്ധനയില്‍ പ്രതിഷേധിച്ചാണ് കെഎസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. കരി ഓയിൽ ഒഴിച്ച് സർക്കാർ ഫയലുകൾ നശിപ്പിച്ചതിന് കോടതി വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

എന്നാല്‍ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതിനെതിരെ ഐഎഎസ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തന്റെ അനുമതിയില്ലാതെ കേസ് അവസാനിപ്പിക്കുന്നതിനെതിരെ കേശവേന്ദ്രകുമാറും അന്ന് പ്രതികരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിശ്വാസ വോട്ടെടുപ്പ് ഉടന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭക്ഷണം പ്രമേയമാക്കി  തൃശ്ശൂരിൽ നവചിത്രയുടെ ചലച്ചിത്രോത്സവം