കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

തിരുവനന്തപുരം: കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇരയായ കെവിന്റെ ( Kevin ) കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനായ കെവിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയതായി കെവിന്റെ ബന്ധുക്കൾ പരാതി നൽകിയെങ്കിലും പോലീസ് കൃത്യ സമയത്ത് അന്വേഷണം നടത്തിയില്ലെന്ന ആരോപണം കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന് ജോലിയും കുടുംബത്തിന് സ്വന്തമായി വീടും നല്‍കുമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.

കെവിന്റെ കുടുംബം അനാഥരായിപ്പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ ഒരുക്കുമെന്നറിയിച്ച കോടിയേരി പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി.

കെവിന്റെ വിവാഹത്തിന് തടസ്സമുണ്ടായപ്പോള്‍ സഹായിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോടിയേരി പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടു പോയതില്‍ രണ്ട് പേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആയിരുന്നിട്ടും സര്‍ക്കാര്‍ അവർക്ക് സംരക്ഷണം നൽകിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബാക്കിയുള്ള പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ അക്കാര്യം മറച്ചു വച്ചെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,

മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

private merit seats , MBBS, students, fees, Kerala Govt, BPL, scholarship, NRI, companies, NEET, rank list, poor, income, 

സ്വാശ്രയ മെഡിക്കല്‍: മെറിറ്റ‌് സീറ്റിലെ നിർദ്ധനരുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും