Kevin, media, Chief Minister, Pinarayi, Chennithala, police, press conference, murder case, controversy, security, 
in

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെവിൻ വധക്കേസ് വൻ വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan) രംഗത്തെത്തി. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അതിനു പകരം മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിന് പകരം പോലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

കെവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ പോകുന്നതിനെക്കാള്‍ പ്രധാനം ആ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നതാണെന്നും കെവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെവിന്റെ മരണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 60,000- ത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളതെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാലും പോലീസ് സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉയരുമെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പോലീസിനെ ഉപദേശിക്കുകയല്ല, മറിച്ച് കര്‍ശന നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സംവിധാനത്തെ പൂര്‍ണമായും ഉപേക്ഷിക്കാനാവില്ലെന്നും ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യമന്ത്രിയെ ആരെങ്കിലും വഴിയില്‍ തടഞ്ഞാല്‍ ഈ പോലീസിനെക്കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യം ഉയരുമെന്നും മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് അക്കാര്യം ചോദിക്കണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമങ്ങളല്ല നുണ പറഞ്ഞതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇ.എം.എസിനെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നത് എന്നതില്‍ തനിക്ക് വലിയ അനുതാപമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടുക മാധ്യമങ്ങളുടെ ഉത്തരവാദിത്വമെന്നും ഇത് സ്റ്റാലിന്‍ യുഗമല്ലെന്ന് പിണറായി ഓര്‍ക്കണമെന്നും ആരാണ് വിടുവായത്തം പറയുന്നതെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് പോലും സ്വയം വിമര്‍ശനം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് നടപടി എടുത്തത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് നീനുവിന്‍റെ കണ്ണീരെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു.
കെവിന്‍റെ കൊലപാതകത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് പരോക്ഷമായി സമ്മതിച്ചാണ് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

സ്വയം വിമര്‍ശന രീതിയിലുള്ള കുറിപ്പിൽ പോലീസിന്‍റെ നടപടിയെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്നാൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും മന്ത്രി തന്‍റെ കുറിപ്പില്‍ പറയുന്നു.

കെവിന്‍ വധവുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് പേര്‍ കൂടി പിടിയിലായി. നിഷാദ്, ഷെഫിന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ പീരുമേട് കോടതിയില്‍ കീഴടങ്ങി.

കെവിനെ തട്ടിക്കൊണ്ടുപോവാന്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്ന് കണ്ടെത്തി. ടിറ്റോയുടെ ഉടമസ്ഥയിലുള്ള ഹ്യൂണ്ടായ് ഐ20 കാർ പുനലൂരില്‍ നിന്നാണ് കണ്ടെടുത്തത്. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Pranab , Pranab Mukherjee, RSS, meeting, letter, Chennithala, former president, Congress, BJP, 

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുത്; പ്രണബ് മുഖര്‍ജിക്ക് ചെന്നിത്തലയുടെ കത്ത്

Parked cars, kids, child ,trapped ,overheated, deadly temperatures, an hour, vehicles , shade, sun, interior ,car temperatures , 37 degrees Celsius, dashboards ,steering wheels,seats , inside,  study , children ,US , hyperthermia,,,

പാർക്ക് ചെയ്ത കാറുകളിൽ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നതെന്ത്?