Movie prime

കെ എഫ് സി ലാഭം 17.70 കോടിയായി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്ഷ്യല് കോര്പ്പറേഷന്റെ 2018-19 സാമ്പത്തിക വര്ഷത്തിലെ അറ്റാദായം, മുന് വര്ഷത്തെക്കാളും ഇരട്ടിച്ച്, 17.70 കോടി രൂപയായി. 2017-18 സാമ്പത്തിക വര്ഷം 8.3 കോടി രൂപയായിരുന്നു ലാഭം. 17.06.2019-ല് തിരുവനന്തപുരത്തു നടന്ന വാര്ഷിക പൊതുയോഗം കണക്കുകള് അംഗീകരിച്ചു. സംസ്ഥാനത്ത് വാര്ഷിക കണക്കുകള് ഓഡിറ്റ് ചെയ്ത് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി ഷെയര് ഉടമകള്ക്ക് ഈ വര്ഷം ലാഭവിഹിതം നല്കാനും തീരുമാനമായി. ഇതനുസരിച്ച് സംസ്ഥാന സര്ക്കാറിന് ഈ വര്ഷം ഒരു More
 
കെ എഫ് സി ലാഭം 17.70 കോടിയായി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം, മുന്‍ വര്‍ഷത്തെക്കാളും ഇരട്ടിച്ച്, 17.70 കോടി രൂപയായി.

2017-18 സാമ്പത്തിക വര്‍ഷം 8.3 കോടി രൂപയായിരുന്നു ലാഭം. 17.06.2019-ല്‍ തിരുവനന്തപുരത്തു നടന്ന വാര്‍ഷിക പൊതുയോഗം കണക്കുകള്‍ അംഗീകരിച്ചു. സംസ്ഥാനത്ത് വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി ഷെയര്‍ ഉടമകള്‍ക്ക് ഈ വര്‍ഷം ലാഭവിഹിതം നല്‍കാനും തീരുമാനമായി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാറിന് ഈ വര്‍ഷം ഒരു കോടി പത്ത് ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കും.

ലാഭത്തിലെ കുറവും, നിഷ്‌ക്രിയ ആസ്തിയും കാരണം കെ.എഫ്.സി 2014-15 ന് ശേഷം ലാഭവിഹിതം നല്‍കാറില്ലായിരുന്നു എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ കാരണം, കെ.എഫ്.സി യുടെ ബിസിനസിലും വരുമാനത്തിലും മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ ഇനിമുതല്‍ കെ.എഫ്.സി ക്ക് ലാഭവിഹിതം നല്‍കാനാകുമെന്ന് കെ.എഫ്.സി യുടെ സി.എം.ഡി സഞ്ജീവ് കൗശിക് അറിയിച്ചു.

2018-19 സാമ്പത്തിക വര്‍ഷം വായ്പാ വിതരണം 127 ശതമാനം വര്‍ദ്ധിച്ച് 1645 കോടി രൂപയാവുകയും വായ്പാ അനുമതി 816 കോടി രൂപയാവുകയും ചെയ്തു. നിഷ്‌ക്രിയ ആസ്തി 5.77 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.82 ശതമാനമാണ്.

സര്‍ക്കാര്‍ കരാറുകാര്‍ക്കായി ബില്‍ ഡിസ്‌കൗണ്ടിംഗ് പോലുള്ള നൂതന വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ 2019-20 സാമ്പത്തിക വര്‍ഷത്തില്‍തന്നെ കെ.എഫ്.സി.യുടെ വായ്പാ ആസ്തി 3500 കോടി രൂപയിലേക്ക് കടക്കുമെന്ന് കെ.എഫ്.സി യുടെ വാര്‍ഷിക പൊതുയോഗ അദ്ധ്യക്ഷനും, ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ, ഇ.കെ.ഹരികുമാര്‍ അഭിപ്രായപ്പെട്ടു.