doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 
in

ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെജിഎംഒഎ ( KGMOA ) ഭാരവാഹികള്‍ നിവേദനവുമായി സെക്രട്ടേറിയറ്റിലെത്തി.

മന്ത്രിയും കെജിഎംഒഎ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐഎംഎയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുക്കിയതെന്നാണ് സൂചന.

അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരണമടഞ്ഞതായി ആരോപണമുയർന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അവശനിലയില്‍ എത്തിച്ചിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചപ്പ മരണമടഞ്ഞതെന്ന് ബന്ധുക്കൾ ആരോപിച്ചു.

തന്റെ അമ്മയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ യുവാവ് പ്രതിഷേധ സമരം ആരംഭിച്ചു. കോഴിക്കോട് സ്വദേശിയായ സുകേഷ് എന്നയാളാണ് രാവിലെ മുതല്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്.

രോഗബാധിതയായ അമ്മയെയുമായി കഴിഞ്ഞ ദിവസമാണ് സുകേഷ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്. ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ മെഡിക്കല്‍ കോളേജ് നിര്‍ദ്ദേശിച്ചിരുന്നു.

തുടർന്ന് ബീച്ച്‌ ആശുപത്രിയില്‍ സുകേഷ് അമ്മയുമായി എത്തിയെങ്കിലും സമരം ആതിനാല്‍ ചികിത്സിക്കാനാകില്ലെന്നും സ്വകാര്യ ആശുപത്രിയിലേക്ക് അമ്മയെ കൊണ്ടു പോകാൻ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും യുവാവ് ആരോപിച്ചു. തുടർന്നാണ് യുവാവ് പ്രതിഷേധ സമരം ആരംഭിച്ചത്.

ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പാവപ്പെട്ട രോഗികളോട് നടത്തുന്ന വെല്ലുവിളിയാണെന്നും ജോലി ബഹിഷ്‌കരിച്ച്‌ പുറത്ത് നില്‍ക്കുന്നവര്‍ക്കെതിരെ നിയമപരമയി നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സാധാരണക്കാരോടും പാവപ്പെട്ട രോഗികളോടും ഡോക്ടര്‍മാര്‍ നടത്തുന്ന വെല്ലുവിളിയാണ്അ ഈ സമരമെന്നും അതുകൊണ്ട് തന്നെ സമരത്തെ കര്‍ശനമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ദ്രം പദ്ധതി സര്‍ക്കാരിന്റെ ജനകീയ പദ്ധതിയാണെന്നും ഇതിനു വേണ്ടി 4300 പുതിയ തസ്തികള്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആര്‍ദ്രം മിഷനില്‍ നിന്നും ഒരു കാരണവശാലും പിന്‍മാറില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും മന്ത്രിയുടെ ധാര്‍ഷ്ട്യം പ്രശ്‌നം വഷളാക്കുകയേയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പരിഷ്‌കാരം അടിച്ചേല്‍പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹൈക്കോടതിയുടെ പരാമർശം: സുപ്രീം കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

MG University, Vice- Chancellor,  Babu Sebastian , SC, May 4, service, continue, case, high court, appeal,  Mahatma Gandhi University, govt, 

ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ സർവീസിൽ തുടരാം: സുപ്രീം കോടതി