KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,
in

കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി

തിരുവനന്തപുരം: പരീക്ഷണങ്ങളിലേക്കും ലോകവേദികളിലേക്കും ലോകനിലവാരത്തിലേക്കും വളരുമ്പോഴും കേരള നാടക പ്രസ്ഥാനത്തിനു കേരളം നഷ്ടപ്പെടുകയാണെന്ന് ഇൻഡ്യൻ നാടകരംഗത്തെ പ്രാമാണികരിലൊരാളായ കെജി കൃഷ്ണമൂർത്തി ( KG Krishnamurthy ) ചൂണ്ടിക്കാട്ടി.

കേരളനാടകത്തിന്റെ നിലപാടുതറ കേരളം ആകണമെന്നും ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതാകണം നാടകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറിച്ചാകുന്നതിനാലാണ് കേരള നാടകങ്ങൾക്കു കേരളത്തിൽ അരങ്ങുകൾ അധികം ലഭിക്കാത്തതെന്നും കന്നടനാടകാചാര്യനായ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.

നാടകപ്രവർത്തകനായ പ്രശാന്ത് നാരായണന്റെ നാടക പരിശീലനസ്ഥാപനമായ ‘കള’ത്തിന്റെ അഭിനയക്കളരിയായ ‘അകക്കളം’ ഉദ്ഘാടനം ചെയ്ത ശേഷം മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടകം ഒന്നാമതായി സാമൂഹികപ്രവർത്തനം ആണെന്നും പിന്നീടു മാത്രമേ വിനോദം എന്ന ധർമ്മം വരുന്നുള്ളൂ എന്നും കളത്തിന്റെ ഓണററി ഡയറക്ടറായി ചുമതല ഏറ്റെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ കൃഷ്ണമൂർത്തി വ്യക്തമാക്കി.

ഇന്ന് നാടകം വളരെയേറെ പ്രൊഫഷണൽ ഔന്നത്യങ്ങൾ നേടിയിട്ടുണ്ടെങ്കിലും 1970-കളാണ് ഇൻഡ്യൻ നാടകത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നതെന്നും അന്നത്തെ നാടകങ്ങൾ അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങൾ ആയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ ഇന്ന് ആ സമൂഹപരതയിൽ നിന്ന് നാടകം അകന്നതായും പ്രൊഡക്‌ഷന്റെ വിജയത്തിൽ മാത്രമാണ് ഇന്ന് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടകം സാമൂഹിക ധർമ്മം നിറവേറ്റാൻ തുടങ്ങിയാൽ ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങൾ നാടകരംഗത്തേക്കും എത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

കർണ്ണാടകത്തിൽ നാടകങ്ങൾ അൻപതും നൂറും വേദികളിൽ കളിക്കാറുണ്ടെന്നും ആ സ്ഥിതി കേരളത്തിലും ഉണ്ടാകണമെന്നും ഇതിനായി ഇവിടെ സ്ഥിരം അവതരണകേന്ദ്രങ്ങൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നാടകം ജനകീയമാകണമെന്നും നാടകപ്രവർത്തകർക്കു നാടകം കൊണ്ടു ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടകം അഭിനേതാവിന്റെ കലയാണെന്നും അതു പിന്നീട് സംവിധായകന്റെയും നിലവിൽ ഡിസൈനറുടെയും കലയായി മാറിയിരിക്കുന്നതായും ഇത് ആശാസ്യമല്ലെന്നും കൃഷ്ണമൂർത്തി നിരീക്ഷിച്ചു.

മികച്ച അഭിനേതാക്കളെയും സമൂഹബദ്ധമായ നാടകസംസ്ക്കാരത്തെയും വളർത്തിയെടുക്കാൻ സ്കൂളുകളുമായി ബന്ധപ്പെട്ടു തീയറ്റർ പ്രവർത്തനം സംഘടിപ്പിക്കേണ്ടതുണ്ടെന്നും ഇതിനു സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കർണാടകത്തിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ ധാരാളം നാടകാദ്ധ്യാപകരുണ്ടെന്നും ആഴ്ചയിൽ മൂന്നു നാലു പീരീഡുകൾ തീയറ്ററിനു നീക്കിവയ്ക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

സമർത്ഥരായ നാടകപ്രവർത്തകരാൽ സമ്പന്നമായ കേരളം ആ വഴിക്കു തിരിയാൻ വൈകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ തീയറ്റർ ശക്തിപ്പെടുത്താൻ താൻ ഓണററി ഡയറക്റ്ററായ ‘കളം’ മുൻകൈ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളുമായി ബന്ധപ്പെട്ടു തീയറ്റർ പ്രവർത്തനം സംഘടിപ്പിക്കാൻ സർക്കാരിന്റെ സഹകരണം തേടുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നാടകയാത്ര സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും കൃഷ്ണമൂർത്തി അറിയിച്ചു. അദ്ദേഹത്തിന്റെ പത്നിയും പ്രമുഖ കന്നട നാടകപ്രവർത്തകയുമായ സുശീല പി. ഭട്ട് പ്രകാശനം ചെയ്ത ‘കളം’ വാർത്താപത്രിക  മനോജ് കെ. പുതിയവിള ഏറ്റുവാങ്ങി.

KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Chocolate, Climate change,Extinct,  Study,  impact,ecosystem , economies, chocolate industry , National Oceanic and Atmospheric Administration,  rising temperatures,arid weather conditions,chocolate-growing regions, world ,mountainous terrain ,

ചോക്കലേറ്റും കാലാവസ്ഥാ മാറ്റവും തമ്മിലെന്ത്?

ശബരിമലയിലെ സ്ത്രീ പ്രവേശനം: മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു