Khap, Khap Panchayat, illegal, attack, couples, SC, Inter-caste marriage, Supreme Court, Deepak Misra, adult man and woman, married, interference, petition, patriarchal, regressive organisations, top court, centre, ban, Haryana, Punjab, UP,
in ,

ഖാപിനെ നിയന്ത്രിക്കണം; ദുരഭിമാനക്കൊലയ്‌ക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ദുരഭിമാനക്കൊലകൾക്കെതിരെ സുപ്രീം കോടതി രംഗത്തെത്തി. മിശ്രവിവാഹം ( intermarriage ) ചെയ്യുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്ന ഖാപ് പഞ്ചായത്ത് ( Khap Panchayat ) സംവിധാനം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ( Supreme Court ) ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയായവർക്ക് തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ ഇടപെടാൻ ഖാപ് പഞ്ചായത്തുകൾക്കോ സംഘടനകൾക്കോ അധികാരമില്ലെന്ന് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ ദുരഭിമാന കൊല സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. മിശ്രവിവാഹിതരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന ഖാപ് പഞ്ചായത്തുകളെ അതിനിശിതമായി കോടതി വിമർശിച്ചു.

മിശ്ര വിവാഹം ചെയ്തു എന്ന കാരണത്താൽ ആരെയും കുറ്റക്കാരായി കാണാനാവില്ലെന്നും അങ്ങനെ വിവാഹിതരാവുന്നവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മിശ്രവിവാഹിതരെ ആക്രമിക്കുന്നത് തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്തുകളെ നിയന്ത്രിച്ചില്ലെങ്കില്‍ കോടതി അതിൽ ഇടപെടുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ഉടൻ തന്നെ ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാൻ കേന്ദ്രം മുന്നിട്ടിറങ്ങണമെന്നും അതിനുള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിക്കുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ ഖാപ് പഞ്ചായത്തുകൾക്ക് വളരെയേറെ സ്വാധീനമുണ്ട്. ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകളെ തുടർന്ന് മിശ്രവിവാഹിതർക്ക് നേരെ ഒട്ടേറെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി