Khelo India , basket ball, final,  Kerala, girls, won, medals, gold, silver, Khelo India national school games, sports, Hariyana, Maharashtra, Delhi, students, final, semi final, Karnataka,
in ,

ഖേലോ ഇന്ത്യ: ബാസ്കറ്റ്ബോളിൽ മലയാളി പെൺകുട്ടികൾക്ക് കിരീടം

ന്യൂഡൽഹി: ഖേലോ ഇന്ത്യ ( Khelo India ) ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തിന് സുവർണ്ണനേട്ടം. ബാസ്കറ്റ്ബോൾ അണ്ടർ 17 വിഭാഗത്തിലാണ് മലയാളി പെൺകുട്ടികൾ കിരീടം നേടിയത്.

ഫൈനൽ മത്സരത്തിൽ കേരളം ഹരിയാനയെ പരാജയപ്പെടുത്തി. 90-47 എന്ന സ്കോറിനാണ് കേരള ടീം ഹരിയാനയെ തോൽപ്പിച്ചത്. സെമിയിൽ കർണാടകയെ 51-26 എന്ന സ്കോറിനു തുരത്തിയാണു കേരള പെൺകുട്ടികൾ ഫൈനലിൽ ഇടം നേടിയത്.

ടീം കോച്ച് മനോജ് സേവ്യരുടെ ശിക്ഷണം നേടിയ കേരള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപകനാണ് മനോജ് സേവ്യർ.

നേരത്തെ നടന്ന മത്സരങ്ങളിൽ ആൺകുട്ടികളുടെ ഖോഖൊയിൽ നേരത്തെ കേരളത്തിന് വെള്ളി ലഭിച്ചിരുന്നു. പെൺകുട്ടികളുടെ 80 കിലോ വിഭാഗം ബോക്സിങ്ങിൽ അഞ്ജന രാജീവ് വെങ്കലം കരസ്ഥമാക്കിയിട്ടുണ്ട്.

ആൺകുട്ടികളുടെ ബാഡ്മിന്റൻ ഡബിൾസിലും കേരളത്തിന്റെ എഡ്വിൻ ജോയി, അരവിന്ദ് സുരേഷ് സംഘം ഫൈനലിൽ കടന്നിരുന്നു. ഉത്തർപ്രദേശിന്റെ ടി.ആർ. വരുൺ, സി. ഖുഷ് എന്നിവരുടെ സംഘത്തെ 19-21, 21-8, 21-18 എന്ന സ്കോറിനാണു കേരളതാരങ്ങൾ പരാജയപ്പെടുത്തിയത്.

പെൺകുട്ടികളുടെ ജൂഡോയിൽ എ.അനുമോൾ നേരത്തെ വെങ്കല മെഡൽ നേടിയിരുന്നു. 44 കിലോഗ്രാമിൽ താഴെ വിഭാഗത്തിലാണ് തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയായ അനുമോൾ.

എണ്ണൂറു മീറ്ററിൽ പ്രിസില്ല ഡാനിയൽ, എ.എസ്.സാന്ദ്ര എന്നിവർ വെള്ളിയും വെങ്കലവും അണിഞ്ഞപ്പോൾ ഹൈജംപിൽ ഗായത്രി ശിവകുമാർ വെള്ളി സ്വന്തമാക്കി. നീന്തലിൽ ആൺകുട്ടികളുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ പി.ജെ.ജഗന്നാഥൻ, 200 മീറ്റർ ഫ്രീ സ്റ്റൈലിൽ എം.വാസുറാം എന്നിവരും കേരളത്തിന് വേണ്ടി വെള്ളി നേടി.

ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിൽ കേരളത്തിന്റെ ഡലീന ബൈജുവും സ്വർണപ്രതീക്ഷയുമായി പോരാട്ടത്തിനിറങ്ങും. ആറ് സ്വർണവും പത്തു വെള്ളിയും ഒൻപതു വെങ്കലവുമായി കേരളം ഇപ്പോൾ ഒൻപതാം സ്ഥാനത്താണ്. 24 സ്വർണം ഉൾപ്പെടെ 87 മെഡലുകൾ നേടിയ മഹാരാഷ്ട്ര കിരീട പോരാട്ടത്തിൽ മുൻ പന്തിയിലുണ്ട്.

23 സ്വർണം ഉൾപ്പെടെ 60 മെഡലുകൾ നേടിയ ഹരിയാന രണ്ടാം സ്ഥാനത്തും 22 സ്വർണം അടക്കം 77 മെഡലുകളുമായി ഡൽഹി മൂന്നാം സ്ഥാനത്തും തുടരുകയാണ്. ജനുവരി 31-ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസിനായി 1756 കോടി രൂപയാണ് ചെലവിടുന്നത്.

രാജ്യാന്തര നിലവാരത്തിലാണ്  മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസ് മൽസരങ്ങൾ ഇന്നു സമാപിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

National folk festival, thiruvananthapuram, folklore culture, ,Over 500 artists , showcase, centuries-old folklore culture ,tradition o, different art forms, National Folk Festival of Kerala,Folk artists,states, Rajasthan, West Bengal ,Jammu and Kashmir,perform , music, drama, 

ദേശീയ നാടോടി കലാസംഗമം: തലസ്ഥാനത്ത് വീണ്ടും അരങ്ങൊരുങ്ങുന്നു