ഹ്യൂണ്ടായിയുടെ കിയയ്ക്ക് ഇന്ത്യയിൽ പ്രവേശനം; അമേരിക്കയിൽ തിരിച്ചടി

Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administration

മുംബൈ: കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപകമ്പനിയായ ‘കിയ മോട്ടോഴ്‌സ്’ ( Kia Motors) അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വാഹന വിപണിയിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ട്.

കാറുകളുടെയും എസ്.യു.വി.കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മ്മാതാക്കളായ കിയയുടെ രംഗപ്രവേശം ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ തരംഗം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ 200 കോടി ഡോളറിന്റെ നിക്ഷേപം നടത്തുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. 2019 സെപ്റ്റംബറോടെ ആന്ധ്രയിലെ അനന്തപൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റില്‍ കാര്‍ നിര്‍മ്മാണം ആരംഭിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഈ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ പുറത്തിറക്കുകയാണ് കിയയുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.

Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administrationഅതേസമയം, അമേരിക്കയിൽ കിയ മോട്ടോർസ് 507,000-ലധികം വാഹനങ്ങൾ തിരിച്ചു വിളിക്കുകയാണ്. എയർ ബാഗുകളിൽ സംഭവിച്ച അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്രയധികം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്.

വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം കമ്പനി വക്താക്കളിൽ നിന്നുണ്ടായി. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ( NHTSA) ഇക്കഴിഞ്ഞ മാർച്ചിൽ കിയ വാഹനങ്ങളിലെ എയർ ബാഗുകളെ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

നാല് യാത്രക്കാർ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേറ്റതിനെ തുടർന്നുമാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഇത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്ന് അപകടവേളയിൽ കിയ വാഹനങ്ങളിൽ എയർ ബാഗുകൾ ശരിയായി പ്രവർത്തിച്ചില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ ഇടപെടലിനെ തുടർന്നാണ് കിയ മോട്ടോർസ് 507,000-ലധികം വാഹനങ്ങൾ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്.

അപകട വേളയിൽ എയർ ബാഗുകൾ സുഗമമായി പ്രവർത്തിക്കുന്നതിൽ തടസ്സം നേരിടുന്നതായി തിരിച്ചറിഞ്ഞുവെന്നും ഈ പിഴവ് പരിഹരിക്കുവാനാണ് ഇത്രയേറെ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.

Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administration

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

lightning,young kolkata cricketer, Debabrata Pal, struck , 21-year-old , cricketer ,dies ,field ,Calcutta Cricket Academy, Vivekananda Park

മിന്നലേറ്റ യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം

Kerala Monsoon , Monsoon , Kerala, rain, Govt, compensation, rain-related damage, losses,  heavy rains, heavy showers, Indian Meteorological Department ,Pathanamthitta , Alappuzha, Idukki

കേരളത്തിൽ കലിതുള്ളി കാലവർഷം; ധനസഹായവുമായി സർക്കാർ