in ,

റെക്കോര്‍ഡ്‌ വില്‍പ്പനയുമായി കിയ സെല്‍റ്റോസ് കുതിപ്പ് തുടരുന്നു

നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. 

ഇപ്പോള്‍ ഈ എസ്‌യുവിയുടെ ഇന്ത്യയിലെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മിഡ്‌സൈസ് എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് കിയ സെല്‍റ്റോസ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്. 

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX+ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും HTX 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഏറ്റവുമധികം ആളുകള്‍ ബുക്കു ചെയ്തിരിക്കുന്നത്. ഇതിലെ പെട്രോള്‍ വേരിയന്റില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുമാണ് ഉയര്‍ന്ന ഡിമാന്റുള്ളത്. മൂന്ന് മാസമാണ് നിലവിലെ വെയിറ്റിംങ് പീരിയഡ്. 

അടുത്തിടെ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും സ്വന്തമാക്കി സുരക്ഷയില്‍ ഒരു വിട്ടുവീഴ്‍ചക്കുമില്ലെന്ന് ഈ വാഹനം തെളിയിച്ചിരുന്നു.  ഓസ്ട്രേലിയൻ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കിയ സെല്‍റ്റോസ് സമ്പൂർണ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. 64 കിലോമീറ്റര്‍ വേഗത്തിൽ ഫ്രണ്ട് ഇംപാക്റ്റ് ടെസ്റ്റിലും 50 കിലോമീറ്റർ വേഗത്തിൽ നടത്തിയ സൈഡ് ഇംപാക്റ്റ് ടെസ്റ്റിലും കിയ സെൽറ്റോസ് കരുത്തു തെളിയിച്ചു. മുതിർന്ന ആളുകൾക്ക് 85 ശതമാനം സുരക്ഷയും കുട്ടികൾക്ക് 83 ശതമാനം സുരക്ഷയും വാഹനം ഉറപ്പു നല്‍കുന്നു.

അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളും എമർജെൻസി ബ്രേക് സിസ്റ്റവും ലൈൻ കീപ്പ് അസിസ്റ്റുമെല്ലാമുള്ള ഓസ്ട്രേലിയൻ വിപണിയിലെ കിയ സെൽറ്റോസാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഓസ്ട്രേലിയയും ഇന്ത്യയും കൂടാതെ ദക്ഷിണ കൊറിയ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വിൽപനയിലുണ്ട്.

ടോപ് സ്‌പെക് വേരിയന്റുകളാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്. 9.89 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് 5 സീറ്റര്‍ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

റോജര്‍ ഫെഡറര്‍ വിരമിക്കുമോ? ചോദ്യത്തിന് മറുപടിയുമായി താരം

ജല്ലിക്കട്ടിന് ശേഷം ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശ്ശേരി