കിക്ക് ഓഫ്: രജിസ്ട്രേഷന്‍ ജനുവരി 22 വരെ

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

കൊച്ചി: സംസ്ഥാനത്ത് പ്രാദേശിക തലത്തില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന കിക്ക് ഓഫ് പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനത്തിനായി ജില്ലയില്‍ നിന്നുളളവര്‍ക്ക്  ജനുവരി 22 വരെ രജിസ്റ്റര്‍ ചെയ്യാം. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31-നും ഇടയില്‍ ജനിച്ച കുട്ടികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

വെബ്സൈറ്റില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ  രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും കാരണത്താല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പ്രാഥമിക തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ സ്പെഷ്യല്‍ തത്സമയ രജിസ്ട്രേഷന്‍ കൗണ്ടറില്‍  ജനുവരി 23 ന് രാവിലെ 6.30 വരെ നേരിട്ടും രജിസ്ററര്‍ ചെയ്യാം. പ്രാഥമിക തെരഞ്ഞെടുപ്പില്‍ പ്രായപരിധി തെളിയിക്കുന്ന രേഖ ഹാജരാക്കണം.

സിഗ്സാഗ്, 2 വേസസ് 2, സ്പീഡ് ടെസ്റ്റ്  എന്നിവയിലൂടെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്ന 50 പേരെ അന്തിമ തെരഞ്ഞെടുപ്പിനായി നാല് ദിവസത്തേയ്ക്ക് ഓരോ മണിക്കൂര്‍ വീതമുള്ള തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് സിഗ്സാഗ്, 2 വേസസ് 2, സ്പീഡ്ടെസ്റ്റ് എന്നിവയ്ക്കു പുറമേ കിക്കിംഗ് ബാക്ക്, ഷൂട്ടിംഗ് എന്നീ ടെസ്റ്റുകളും നടത്തിയാണ് അന്തിമ പട്ടികയിലേക്ക്  25 പേരെ തെരഞ്ഞെടുക്കുന്നത്.

എറണാകുളം  ജില്ലയിലെ പരിശീലന കേന്ദ്രമായ ഇളങ്കുന്നപ്പുഴ ജിഎച്ച്എസ്എസ്സില്‍ ജനുവരി 23 ന് രാവിലെ 7 മണിക്ക് പ്രാഥമിക തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ ജനുവരി 28 മുതല്‍ ഫ്രെബ്രുവരി 2 വരെ അന്തിമ പട്ടികയില്‍ ഇടം നേടുതിനുളള തയ്യാറെടുപ്പ് ക്യാമ്പ് സംഘടിപ്പിക്കും. അന്തിമ പട്ടിക ഫെബ്രുവരി 8 ന് പ്രസിദ്ധീകരിക്കും.

വിദേശത്തുനിന്നടക്കമുള്ള പരിശീലകരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനത്തോടെ അത്യാധുനിക രീതിയിലാണ് പരിശീലനം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെ എട്ടിടങ്ങളില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്.  രണ്ടാംഘട്ടത്തില്‍ പത്തു കേന്ദ്രങ്ങളിലാണ് പരിശീലനം. 2018 നവംബര്‍ 14-നാണ് പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ, കായിക, യുവജനകാര്യ വകുപ്പുമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കെയര്‍ ഹോം

സുഗന്ധ വ്യഞ്ജന ഗുണ നിലവാരം: കോഡക്സ് കമ്മിറ്റിയുടെ നാലാം  യോഗം കേരളത്തില്‍