Kidambi Srikanth, second rank, BWF, No 2
in ,

ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷൻ (BWF) റാങ്കിങ്ങില്‍  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് (Kidambi Srikanth) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്.

ചൈനീസ് താരം ലിന്‍ ഡാനയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം റാങ്ക് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നത്.

Kidambi Srikanth, second rank, BWF, No 2ലോക ബാഡ്മിന്റൻ ചാംമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് നിലവിൽ ഒന്നാമത്. ഇരുപത്തിനാലുകാരനായ ശ്രീകാന്ത് നിലവില്‍ നാലാം സ്ഥാനത്തായിരുന്നു.

2015 ജൂണില്‍ ശ്രീകാന്ത് മൂന്നാമതെത്തിയിരുന്നു. ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ സീസണിലെ നാലാം സൂപ്പർസീരീസ് കിരീടം ഇദ്ദേഹം നേടിയിരുന്നു. ഞായറാഴ്ച്ച പാരീസിൽ വച്ച് ഈ വർഷത്തെ നാലാം സൂപ്പർ സീരീസ് കിരീടം നേടിയ ശ്രീകാന്ത് ഈ നേട്ടത്തിലും ബാഡ്മിന്റനിലെ സൂപ്പർതാരങ്ങൾക്കൊപ്പമെത്തിയിരുന്നു.

ചൈനീസ് ഇതിഹാസ താരം ലിൻ ഡാൻ, മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ ലീ ചോങ് വെ, ചെൻ ലോങ് എന്നിവർ മാത്രമാണ് ശ്രീകാന്തിനു മുൻപ് സീസണിൽ നാലു കിരീടം നേടിയത്. ഒരു വർഷം മൂന്നു സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയ സൈന നെ‍ഹ്‌വാളിന്റെ ഇന്ത്യൻ റെക്കോർഡിനെയും ശ്രീകാന്ത് മറികടന്നിരുന്നു.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sachin Tendulkar, CM, Pinaray

ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

ഗെ​യി​ൽ സ​മ​രം: മ​ത​തീ​വ്ര​വാ​ദി​കളെ ഒറ്റപ്പെടുത്തണമെന്ന് സി​പിഎം