Kidambi Srikanth , world No 1, rank, India, badminton , Badminton World Federation,BWF,rankings, replacing, Denmark, Viktor Axelsen,Srikanth ,world champion, Axelsen, , Malaysian Open , Commonwealth Games,mixed team ,gold,Gold Coast Games,men's singles ,Saina Nehwal,
in ,

ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത് ( Kidambi Srikanth ) ഒന്നാം റാങ്ക് സ്വന്തമാക്കിയതിലൂടെ ബാഡ്മിന്റണിൽ ഇന്ത്യ ചരിത്ര നേട്ടം നേടി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്‍ (BWF) ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ നിലവിലെ ലോക ചാമ്പ്യൻ വിക്ടര്‍ ആക്സൽസെന്നിനെ പിന്തള്ളി ശ്രീകാന്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി.

വിക്ടര്‍ ആക്സൽസെന് പിന്നാലെ കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മൂന്നാം സ്ഥാനത്ത്. വനിതകളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുവാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം.

76,895 പോയിന്റോടെയാണ് നിലവിലെ ലോക ചാമ്പ്യനായ ഡെന്‍മാര്‍ക്കിന്റെ ആക്സൽസെന്നിനെ പിന്തള്ളി ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത്. ഇതോടെ സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമായി ശ്രീകാന്ത്.

2015-ലാണ് സൈന ലോക ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ഒന്നാം റാങ്ക് നേടിയ ഇരുവരും പ്രശസ്ത ബാഡ്മിന്റൺ താരം പുല്ലേല ഗോപീ ചന്ദിന്റെ ശിഷ്യരാണ്.

ആസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇരുപത്തിയഞ്ചുകാരനായ ശ്രീകാന്ത് സിംഗിള്‍സിലും ഇന്ത്യയ്ക്ക് സ്വര്‍ണ്ണ പ്രതീക്ഷയേകുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ശ്രീകാന്ത് നാല് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച്, ആസ്‌ട്രേലിയ, ഡെന്മാർക്ക്, ഇൻഡോനേഷ്യ എന്നീ സൂപ്പർ സീരീസ് മത്സരങ്ങളിലാണ് ഇന്ത്യൻ താരം കിരീടങ്ങൾ കരസ്ഥമാക്കിയത്.

ഇതോടെ ഇന്ത്യയിൽ രൂപപ്പെട്ടതെന്ന് കരുതപ്പെടുന്ന ബാഡ്മിന്റൺ കളിയിൽ ശ്രീകാന്തിന്റെ ഒന്നാം റാങ്ക് രാജ്യത്തിന് വീണ്ടും അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന ബാഡ്മിന്റൺ ആദ്യകാലങ്ങളിൽ ‘പൂന’ എന്നാണ് അറിയപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹലി​ന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു

Mohanlal,release,issue, stay, kalavoor ravikumar, april 14 , controversy, sajid yahiya, manju warrier ,

മഞ്ജു ചിത്രം മോഹന്‍ലാലിന്റെ തടസ്സം നീങ്ങി; ഏപ്രിൽ 14-ന് റിലീസ്