kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,
in ,

കുട്ടികളെ തട്ടിയെടുക്കലിന് തെളിവില്ല; ആശങ്ക വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ( kidnapping ) മാഫിയാ സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്തരം ഭയാനക അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഈ സംഭവത്തില്‍ പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് കക്കോടി, ചെലപ്പുറത്ത് നടന്നത് കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു എന്നും പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതായും എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷന് നല്‍കിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

2017-ല്‍ കേരളത്തിൽ നിന്ന് കാണാതായ 1,774 കുട്ടികളില്‍ 1,725 പേരെ കണ്ടെത്തിയതായും ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് 2017-ല്‍ പിടിയിലായ 199 പേരില്‍ 188 പേരും മലയാളികളാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയുന്നതിനായി ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നതായും കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി കര്‍മ്മപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ സര്‍ക്കാരും പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളെ തട്ടിയെടുക്കുന്ന സംഘം കേരളത്തിൽ വ്യാപകമാണെന്ന പ്രചാരണത്തെ തുടർന്ന് മാതാപിതാക്കൾ ആശങ്കയിലായ സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കൂടാതെ സംസ്ഥാനത്ത് ബാലഭിക്ഷാടനം നിരോധിക്കാനായി നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ച് തിരുവനന്തപുരം വലിയതുറയിൽ ( Valiyathura ) നാട്ടുകാർ ഒരാളെ ആക്രമിച്ചു.

ഞായറാഴ്ച വെകുന്നേരം വലിയതുറ ബീച്ചില്‍ വച്ചായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി പെണ്‍വേഷം കെട്ടിവന്നു എന്ന് ആരോപിച്ചാണ് വലിയതുറയില്‍ ഒരു സംഘം ആളുകൾ ട്രാന്‍സ്ജെന്‍ഡറിനെ ക്രൂരമായി മർദ്ദിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malayalam font, Sunder, Rachana Institute of Typography,Ornamental Font, Released, Sundar font, free download,single font , word processors , Rachana , create ,ornamental Unicode fonts , creation , design ,letters, Koottaksharam,joint letters,

രചനയുടെ ആദ്യ മലയാളം യൂണികോഡ് ഫോണ്ടായ സുന്ദർ പ്രകാശനം ചെയ്തു

Kureepuzha , attack, arrest, KR Meera, RSS, Kummanam, police, case, speech, custody, face book post, poet, Kerala poet ,Kureepuzha Sreekumar,abused

കവി കുരീപ്പുഴയ്‌ക്കെതിരെ ആക്രമണം; 6 പേർ അറസ്റ്റിൽ