in ,

കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ

തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു ( kidnapping ) പോകുന്ന സംഘങ്ങള്‍ വ്യാപകമായെന്ന വ്യാജ വാര്‍ത്തകൾ ( fake news ) പ്രചരിപ്പിക്കുന്നവര്‍ക്ക് 5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് പോലീസ്.

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

കൂടാതെ കുട്ടികളെ തട്ടിയെടുക്കാൻ എത്തിയെന്ന് ആരോപിച്ച് നിരപരാധികളെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാര്‍ത്തകൾ കൂടുതലായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാജ പ്രചാരണങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പടർത്തിയിരുന്നു.

വാര്‍ത്തളെ തുടർന്ന് അന്യനാട്ടില്‍ നിന്നുള്ള കൂലിപ്പണിക്കാരും ഭിക്ഷാടകരും മറ്റും ചില സംഘങ്ങളിൽ നിന്നും ഭീഷണി നേരിടുകയാണ്.

അടുത്തിടെ പൊന്നാനിയില്‍ മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. കൂടാതെ വലിയതുറയിലും സമാന സംഭവമുണ്ടായി. ഇവിടെ ഒരു ട്രാൻസ്ജെൻഡറിനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്.

ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടുപോകാനായി ശ്രമം നടന്നതെന്നും കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിക്കാനുള്ള ശ്രമം മാത്രമാണെന്നും ഇതിനെ തട്ടിക്കൊണ്ടുപോകല്‍ സംഭവവുമായി ചേര്‍ത്ത് വാര്‍ത്ത ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം 1774 കുട്ടികളെ കാണാതായതില്‍ 1725 പേരെ കണ്ടെത്തിയതായും ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം  ഇന്നലെ വ്യക്തമാക്കിയിരുന്നു.  കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് 2017-ല്‍ അറസ്റ്റിലായ 199 പ്രതികളിൽ 188 പേര്‍ കേരളീയരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോയവരെന്ന പേരില്‍ അമ്പതിലേറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ 99 ശതമാനവും വ്യാജമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

മരണശേഷം സംഭവിക്കുന്നതെന്ത്? പുനർജ്ജീവിച്ചവരുടെ സാക്ഷ്യങ്ങൾ

KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു