കിഫ്‌ബി ധനസഹായത്തോടെ പൂർത്തിയാവുന്ന ഡയാലിസിസ് സെൻ്ററുകളും കാത്ത് ലാബുകളും

44 താലൂക്ക്, ജില്ലാ ആശുപത്രികളിലാണ് പുതിയതായി കിഫ്ബി ഡയാലിസിസ് സെൻ്ററുകൾ പൂർത്തിയായി വരുന്നത്. 10 സ്ഥലങ്ങളിലാണ് പുതിയ കാത്ത് ലാബുകളും ഹൃദയചികിത്സാ സംവിധാനവും കിഫ്ബി സഹായത്തോടെ ഒരുങ്ങുന്നത്. ഒരുപക്ഷെ പൊതുആതുരാലയങ്ങളിൽ ഇന്നോളമുണ്ടായിട്ടുള്ള ഡയാലിസിസ് സെൻ്ററുകളെക്കാളും കാത്ത് ലാബുകളെക്കാളും അധികമാണ് ഈ ആയിരം ദിനങ്ങൾക്കുള്ളിൽ കിഫ്ബി ധനസഹായത്തോടെ ഒരുങ്ങുന്നത്.  

ഫേസ് ബൂക്കിലൂടെ ധനമന്ത്രി തോമസ് ഐസക്കാണ് ലിസ്റ്റ് പുറത്തുവിട്ടത്  

 

ആരോഗ്യ രംഗത്തെ കിഫ്ബി ഇടപെടലിൻ്റെ വൈപുല്യം മനസിലാകാൻ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാത്ത് ലാബുകളുടെയും ഡയാലിസിസ് സെൻ്ററുകളുടെയും ലിസ്റ്റൊന്ന് പരിശോധിച്ചാൽ മതി.

44 താലൂക്ക്, ജില്ലാ ആശുപത്രികളിലാണ് പുതിയതായി കിഫ്ബി ഡയാലിസിസ് സെൻ്ററുകൾ പൂർത്തിയായി വരുന്നത്. 10 സ്ഥലങ്ങളിലാണ് പുതിയ കാത്ത് ലാബുകളും ഹൃദയചികിത്സാ സംവിധാനവും കിഫ്ബി സഹായത്തോടെ ഒരുങ്ങുന്നത്. ഒരുപക്ഷെ പൊതുആതുരാലയങ്ങളിൽ ഇന്നോളമുണ്ടായിട്ടുള്ള ഡയാലിസിസ് സെൻ്ററുകളെക്കാളും കാത്ത് ലാബുകളെക്കാളും അധികമാണ് ഈ ആയിരം ദിനങ്ങൾക്കുള്ളിൽ കിഫ്ബി ധനസഹായത്തോടെ ഒരുങ്ങുന്നത്. പലതും ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിലെ കാത്ത് ലാബ്, എറണാകുളം മെഡിക്കൽ കോളേജിലെ കാത്ത് ലാബ്, പത്തനംതിട്ടയിലെ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഇവയൊക്കെ ഉദാഹരണങ്ങളാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നിലവിൽ വരികയാണ്. 42 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ് പരിരക്ഷയാണ് കെ.എ.എസ്.പി വഴി നൽകുന്നത്. പൊതുആതുരാലയങ്ങളിലെ ഈ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഈ പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ആധുനിക സംവിധാനങ്ങൾക്കുള്ള മുതൽ മുടക്കാണ് കിഫ്ബി സഹായത്തോടെ നടക്കുന്നത്. കാത്ത് ലാബുകളുടെയും ഡയാലിസിസ് സെൻ്ററുകളുടെയും ലിസ്റ്റ് ഇതാണ്.

കാത്ത് ലാബ് & ക്രിട്ടിക്കൽ കെയർ യൂണിറ്റ്

 

 

• കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം

• ജനറൽ ആശുപത്രി, പത്തനംതിട്ട

• പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം

• ജില്ലാ ആശുപത്രി, കൊല്ലം

• മഞ്ചേരി ജനറൽ ആശുപത്രി, മലപ്പുറം

• ജനറൽ ആശുപത്രി, തൃശ്ശൂർ

• ജില്ലാ ആശുപത്രി, കണ്ണൂർ

• കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം

• ജനറൽ ആശുപത്രി, ആലപ്പുഴ

• കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർഗോഡ്

ഡയാലിസിസ് യൂണിറ്റുകൾ

• നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം

• പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തിരുവനന്തപുരം

• കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊല്ലം

• ശാസ്താംകോട്ട താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊല്ലം

• കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊല്ലം

• കടയ്ക്കൽ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കൊല്ലം

• പാരിപ്പള്ളി ജി.എം.സി, കൊല്ലം

• അടൂർ ജനറൽ ആശുപത്രി, പത്തനംതിട്ട

• തിരുവല്ല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട

• കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട

• റാന്നി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട

• പാല ജനറൽ ആശുപത്രി, കോട്ടയം

• ചെങ്ങന്നൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ആലപ്പുഴ

• കായംകുളം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ആലപ്പുഴ

• മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ

• നോർത്ത് പരവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, എറണാകുളം

• ഫോർട്ട് കൊച്ചി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, എറണാകുളം

• പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, എറണാകുളം

• പിറവം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, എറണാകുളം

• മൂവാറ്റുപുഴ ജില്ലാ ആശുപത്രി, എറണാകുളം

• കുന്നംകുളം താലൂക്ക് ആശുപത്രി, തൃശ്ശൂർ

• വടക്കാഞ്ചേരി ജില്ലാ ആശുപത്രി, തൃശ്ശൂർ

• കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശ്ശൂർ

• ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശ്ശൂർ

• ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശ്ശൂർ

• ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട്

• മണ്ണാർക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട്

• ചിറ്റൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട്

• ആലത്തൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പാലക്കാട്

• തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മലപ്പുറം

• പെരിന്തൽമണ്ണ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മലപ്പുറം

• ഫറോഖ് താലൂക്ക് ആശുപത്രി, കോഴിക്കോട്

• ബാലുശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട്

• കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കോഴിക്കോട്

• സുൽത്താൻ ബത്തേരി ജില്ലാ ആശുപത്രി, വയനാട്

• കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ

• പഴയങ്ങാടി താലൂക്ക് ആശുപത്രി, കണ്ണൂർ

• തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ

• തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കണ്ണൂർ

• പേരാവൂർ താലൂക്ക് ആശുപത്രി, കണ്ണൂർ

• ഇരട്ടി താലൂക്ക് ആശുപത്രി, കണ്ണൂർ

• പയ്യന്നൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കണ്ണൂർ

• തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, കാസർഗോഡ്

• നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കാസർഗോഡ്

  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംശുദ്ധി നിലനിർത്താനാവും സ്ഥാപകനേതാവിനെ വെട്ടിയരിഞ്ഞ് കൊന്നത്, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സനൽകുമാർ ശശിധരൻ   

ബിനാലെയിൽ തരംഗമായി വേവ് ഓഫ് ദി സിറ്റി