Kilimanoor, Drinking Water Projects,CM, Kilimanoor,inauguration, Pazhayakunnumel, Madavoor Panchyath , Pump , Water Supply System Tender, Government Tenders, , Kilimanoor, Installation ,Vertical Pump Set, Centrifugal Pump Set , Distribution ,Installation,Eratichira, Karet , Thattathumala Pumping Stations,
in

കിളിമാനൂര്‍ ശുദ്ധജല പദ്ധതി: ഉദ്ഘാടനം ഡിസംബര്‍ 18 ന്

തിരുവനന്തപുരം: തലസ്ഥാനത്തെ കിളിമാനൂര്‍ (Kilimanoor), പഴയകുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കായി ഇരട്ടച്ചിറയില്‍ നിര്‍മ്മിച്ച ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 18 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

വാമനപുരം നദി സ്രോതസ്സാക്കി ശാസ്ത്രീയ സംവിധാനങ്ങളിലൂടെ ജലം ശുദ്ധീകരിച്ചാണ് സംസ്ഥാന ജലവിഭവ വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍ അറിയിച്ചു. പദ്ധതിയിലൂടെ ഒരു ലക്ഷത്തില്‍പ്പരം ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാന പ്ലാന്‍ സ്‌കീമില്‍ ലഭിച്ച 31 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കിയത്. വെള്ളം ശേഖരിക്കുന്നിടം മുതല്‍ വിതരണം വരെയുള്ള ഓരോ ഘട്ടത്തിലും നിരവധി ശുചീകരണ പ്രക്രിയകളിലൂടെയും വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് ഗുണമേന്മ ഉറപ്പുവരുത്തുന്നത്.

ഇതിലേയ്ക്കായി എല്ലാ സജ്ജീകരണങ്ങളുമുള്ള ലബോറട്ടറിയും ശുദ്ധീകരണശാലയില്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിനും പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തി. ശുദ്ധജലം പാഴാകാതെ വിതരണം നടത്തുന്നതിനായി കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്.

കിളിമാനൂര്‍ പഞ്ചായത്തില്‍ 58 കിലോമീറ്ററും പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ 40 കിലോമീറ്ററും മടവൂര്‍ പഞ്ചായത്തില്‍ 12 കിലോമീറ്ററും നീളത്തില്‍ വിവിധ വ്യാസത്തിലുള്ള വിതരണശൃംഖലകള്‍ സ്ഥാപിച്ചു. കൂടാതെ പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 കിലോമീറ്റര്‍ നീളത്തില്‍ മടവൂര്‍ പഞ്ചായത്തില്‍ വിതരണ സംവിധാനവും ഏര്‍െപ്പടുത്തി.

പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 18 ന് വൈകുന്നേരം ആറിന് കിളിമാനൂര്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ എം.എല്‍.എമാരായ ബി. സത്യന്‍, വി. ജോയി, എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ എ. ഷൈനമോള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 

എംആര്‍ വാക്സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

ആരാധകർക്ക് അംഗത്വ കാര്‍ഡുകളുമായി കേരളബ്ലാസ്റ്റേഴ്സ്