കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ ( Killiyaar  ) പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘കിള്ളിയാർ മിഷൻ’ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും സമീപത്തുമായി 5,000 വൃക്ഷത്തൈകൾ നട്ടു.

കിള്ളിയാറിന്റെ ഇരു കരകളിലും മുളം തൈകളും സമീപത്ത് ഫലവൃക്ഷത്തൈകളുമാണ് വച്ചു പിടിപ്പിച്ചത്. ഇതോടെ ഇരു കരകളും മുളകളുടെ കരുത്തിൽ ബലവത്താകുമെന്നാണ് പ്രതീക്ഷ.

പരിപാടിയുടെ ഉദ്ഘാടനം വഴയില മുദി ശാസ്താംകോട്ട് ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് നിർവ്വഹിച്ചു. വരും തലമുറയ്ക്കായി ജലം സംരക്ഷിക്കണം എന്ന പൊതുബോധം ആദ്യം ഉണ്ടായാൽ തുടർപ്രവർത്തനങ്ങൾ താനേ നടക്കുമെന്ന് മന്ത്രി പറഞ്ഞു.

ജലാശയങ്ങളിൽ മാലിന്യമെറിയുന്നവർക്കെതിരെ ശിക്ഷാ നടപടി ശക്തമാക്കിയത് ആരെയും ഉപദ്രവിക്കാനല്ലെന്നും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് കുറ്റക്കാരെ ഓർമിപ്പിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിള്ളിയാറിന്റെ തീരത്ത് 22 കിലോമീറ്റർ പ്രദേശത്താണ് വൃക്ഷത്തൈകൾ നട്ടത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട അഞ്ച് ഗ്രാമ പഞ്ചായത്തുകളും പരിപാടിയിൽ പങ്കെടുത്തു.

തുടർന്ന് വഴയിലയിൽ മുൻ സ്പീക്കറും കെ.റ്റി.ഡി.സി ചെയർമാനുമായ എം. വിജയകുമാർ, കരകുളത്ത് ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ ഹരിലാൽ, ഏണിക്കരയിൽ നാടക പ്രവർത്തകൻ കരകുളം ചന്ദ്രൻ തുടങ്ങിയവരും വൃക്ഷത്തൈകൾ നട്ടു.

കിള്ളിയാർ മിഷൻ ചെയർമാൻ ഡി.കെ മുരളി എം.എൽ.എ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, കരകുളം ചന്ദ്രൻ, കിള്ളിയാർ മിഷൻ കോ-ഓർഡിനേറ്റർ എ. സുഹൃത്കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നിപ: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; മറുപടിയുമായി ആരോഗ്യമന്ത്രി

SOF, Olympiad

എസ്ഒഎഫ് ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം വിദ്യാർത്ഥിനി തിളങ്ങി