കിള്ളിയാർ മിഷൻ അവലോകന യോഗം ചേർന്നു

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

തിരുവനന്തപുരം: കര കവിയാത്ത കിള്ളിയാർ എന്ന പേരിൽ നടക്കുന്ന രണ്ടാംഘട്ട കിള്ളിയാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി ആറിന് മണ്ണ്സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുൾപ്പെടെ 300 പേർക്ക് പരിസ്ഥിതി സൗഹൃദ നദീ പുനരുദ്ധാരണ പരിശീലനം നൽകുമെന്ന് ഡി.കെ മുരളി എം. എൽ.എ. പറഞ്ഞു.  

കിള്ളിയാർ പുന:സ്ഥപനവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

പുനരുദ്ധാരണത്തിന്റെ ഭാഗമായി  പരിസരപ്രദേശങ്ങളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ ഡോ. കെ വാസുകി നിർദ്ദേശം നൽകി.

കിള്ളിയാറിലേക്ക് മലിനജലം ഒഴുക്കിവിടുന്ന പൈപ്പ്ലൈനുകൾ അടയ്ക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ജനപ്രതിനിധികൾ,കിള്ളിയാർ മിഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭിന്നശേഷി സൗത്ത് സോൺ ക്രിക്കറ്റ്: സെലക്ഷൻ ജനു 25 ന് 

kerala-roads-traffic-travellers-jokes-vehicles-comedy-auto

അനധികൃത മാലിന്യ നിക്ഷേപം: നടപടിക്ക് ഉത്തരവ്