Kim Jong Un , Donald Trump Kim-Trump , meeting , place, speculation, North Korea', US, president,  leaders, invitation, Pyongyang, nuclear programme, seoul, Washington, location, 
in , ,

കിം-ട്രംപ് കൂടിക്കാഴ്ച: വേദിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ തുടരുന്നു

വാഷിംഗ്‌ടൺ: നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി ഒരു കൂടിക്കാഴ്ചക്ക് താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിനു ശേഷം ലോക മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ ട്രംപ്-കിം ( Kim-Trump ) കൂടിക്കാഴ്ച നടക്കാനിടയുള്ള സ്ഥലത്തെക്കുറിച്ചാണ്.

ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ സ്ഥലമോ തീയതിയോ സമയമോ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഉച്ചകോടിയുടെ വേദി ഇതിനോടകം വൻ ചർച്ചയായി.

നോർത്ത് കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് പുറമെ ഇരു കൊറിയകൾക്കുമിടയിലുള്ള ജോയിന്റ് സെക്യൂരിറ്റി ഏരിയ മുതൽ ഏഷ്യയിലെയും യൂറോപ്പിലെയും സ്ഥലങ്ങൾ വരെ ഈ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.

പൻമുൻജോമിലെ സംയുക്ത സുരക്ഷാ മേഖല (JSA )

KOREA-JSA-TOUR_04-1

ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ഇടം ഇരു കൊറിയകൾക്കും ഇടയിലുള്ള പൻമുൻജോമിലെ സംയുക്ത സുരക്ഷാ മേഖല തന്നെ. ഐക്യ രാഷ്ട്ര സഭയുടെ സുശക്തമായ നിരീക്ഷണ സേനയുടെ സാന്നിധ്യത്തിൽ വടക്കൻ -തെക്കൻ കൊറിയൻ സേനകൾ മുഖാമുഖം നിൽക്കുന്ന ലോകത്തെ ഏറ്റവും കനത്ത സുരക്ഷാ മേഖലകളിലൊന്നാണ് ജെ എസ് എ.

സ്വിറ്റ്സർലൻഡ്, സ്വീഡൻ,ജേജു ദ്വീപുകൾ എന്നിവക്കും സാധ്യതയുണ്ടെങ്കിലും ജെ എസ് എ തന്നെയാണ് മുൻഗണനയിലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ഹൗസിലെ ഒരു ഉദോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഒരു സംഘർഷ സ്ഥലം ഒരിക്കലും സമാധാന ചർച്ചക്ക് തെരഞ്ഞെടുക്കാൻ ഇടയില്ല എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഉത്തര-ദക്ഷിണ കൊറിയൻ പ്രസിഡന്റ് തലത്തിൽ വരുന്ന ഏപ്രിലിൽ നടക്കാനിരിക്കുന്ന ആദ്യ ഉച്ചകോടിയുടെ വേദി എന്ന നിലയിൽ പൻമുൻജോമിലെ ജെ എസ് എ ക്ക് കൈവരുന്ന പ്രാധാന്യം കൂടി വിലയിരുത്തുന്നവരും കൂട്ടത്തിലുണ്ട്.

ജേജു ദ്വീപുകൾ

http_cdn.cnn.comcnnnextdamassets170317143452-hallasan

ദക്ഷിണ തീരത്തെ മനോഹരമായ ജേജു ദ്വീപുകളാണ് ചർച്ചകളിൽ ഇടം പിടിക്കുന്ന മറ്റൊരു കേന്ദ്രം. കൊറിയൻ തുരുത്തിൽ നിന്ന് ജേജുവിലേയ്ക്ക് വിമാനമാർഗമോ ബോട്ടിലോ എത്തിച്ചേരാം.

കിം ജോങ്‌ ഉന്നിന്റെ പിതാവും മുൻ ഭരണാധികാരിയും ആയ കിം ജോങ് ഇൽ വിമാന യാത്രകളെ ഭയപ്പെട്ടിരുന്നു എന്ന് കിംവദന്തികളുണ്ട്. എന്നാൽ നിലവിലെ ഭരണാധികാരി പ്രത്യേകമായി ഡിസൈൻ ചെയ്ത വടക്കൻ കൊറിയൻ വിമാനത്തിൽ നിന്ന് ഇറങ്ങിവരുന്ന ഔദ്യോഗിക ചിത്രങ്ങൾ ഇതിനോടകം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

“കൊറിയയിൽ ഞാൻ കരുതുന്ന ഇടം ജേജു ദ്വീപുകൾ തന്നെ “, ഉച്ചകോടി നടക്കാൻ സാധ്യതയുള്ള ഇടങ്ങളെപ്പറ്റി ട്വിറ്റർ ചർച്ച തുടങ്ങി വച്ച യോൻസീ സർവകലാശാല പ്രൊഫസർ ജോൺ ദെള്യുറി പറയുന്നു.

എല്ലാ വർഷവും മെയ് മാസത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു സമാധാന ഉച്ചകോടി ജേജു ദ്വീപിൽ നടന്നു വരുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകമായ ജേജു തന്നെയാണ് വടക്കൻ കൊറിയ- യു എസ് ഉച്ചകോടിക്ക് അനുയോജ്യമായ ഇടമെന്ന് ജേജു ഗവർണർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

യൂറോപ്പ്

46987-neuschwanstein-castle-in-the-winter-1680x1050-world-wallpaper
ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കാൻ സാധ്യതയുള്ള നിഷ്പക്ഷ ഇടമായി യൂറോപ്പിനെ കരുതുന്നവരുണ്ട്. അതിൽ തന്നെ സ്വിറ്റ്സർലാൻഡിനും സ്വീഡനുമാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. 1953-ലെ കൊറിയൻ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട ന്യൂട്രൽ നേഷൻസ് സൂപ്പർവൈസറി കമ്മീഷനിൽ ഇരു രാജ്യങ്ങളും അംഗങ്ങളായിരുന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കിമ്മിന്റെ കുട്ടിക്കാലത്ത് സ്വിറ്റ്‌സർലണ്ടിലെ ഒരു സ്വകാര്യ സ്കൂളിൽ സഹോദരങ്ങളോടൊത്ത് പഠിച്ചിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഔദ്യോഗിക ജീവചരിത്ര കുറിപ്പുകളിൽ ഈ വിവരം ഉൾപ്പെടുത്തിക്കാണാറില്ല. അത്തരം ചർച്ചകൾ ഒഴിവാക്കാനായി ഈ സ്ഥലങ്ങൾ പരിഗണനയിൽ നിന്ന് മാറ്റിനിർത്താൻ ഇടയുള്ളതായും ചിലർ നിരീക്ഷിക്കുന്നുണ്ട്.

കൊറിയൻ -യു .എസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും ഇരു രാജ്യങ്ങളുമായി അതിനുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടു വരികയാണെന്നും സ്വിസ്സ് വിദേശകാര്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.

ഏതു നിലക്കുമുള്ള സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാന മന്ത്രി സ്റ്റെഫാൻ ലോഫേൻ അഭിപ്രായപ്പെട്ടു.

ഏഷ്യ

Asia-Marzo-1100x630
ബീജിങ്ങ്, സിങ്കപ്പൂർ, ഹാനോയ്, ഉലാൻബാത്തർ എന്നിവയാണ് ഏഷ്യയിൽ സാധ്യത കല്പിക്കപ്പെടുന്ന ഇടങ്ങൾ. ബീജിങ്ങ് സാധ്യത ലിസ്റ്റിൽ മുൻപന്തിയിൽ ആകുന്നതിന് കാരണവുമുണ്ട്.

കാലങ്ങളായി പ്യോങ്ങ്യാങ്ങിനുള്ള പിന്തുണ ബീജിങ്ങ് ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഉത്തര കൊറിയൻ വിഷയത്തിൽ 2003 മുതൽ നടക്കുന്ന ആറ് രാഷ്ട്ര ചർച്ചകളിൽ ചൈന ഒരു പങ്കാളിയാണ്.

ജപ്പാൻ, റഷ്യ, ഉത്തര-ദക്ഷിണ കൊറിയകൾ, അമേരിക്ക എന്നിവയാണ് മറ്റു രാഷ്ട്രങ്ങൾ. എന്നാൽ ഒരു ബീജിങ്ങ് ഉച്ചകോടിക്ക് ട്രംപ് സമ്മതം മൂളുമോ എന്നതിൽ സംശയമുണ്ട്.

മംഗോളിയൻ തലസ്ഥാനമായ ഉലാൻബാത്തർ ഇരു രാജ്യങ്ങളുമായി സൗഹൃദബന്ധം പുലർത്തുന്നതും പലവട്ടം ഉത്തരകൊറിയൻ വിഷയത്തിൽ ചർച്ചകൾക്ക് തിരഞ്ഞെടുത്തതുമായ നഗരമാണ് എന്ന പ്രത്യേകതയുണ്ട്.

വാഷിംഗ്‌ടണോ പ്യോങ്യാങ്ങോ?

1516275699-washington-cosa-vedere

2011-ൽ അധികാരമേറ്റതിനു ശേഷം ഉത്തർ കൊറിയ വിട്ട് മറ്റേതെങ്കിലും രാജ്യം കിം ജോങ്‌ ഉൻ സന്ദർശിച്ചതായി റിപ്പോർട്ടുകളില്ല. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ എന്നിവരും ഉത്തരകൊറിയൻ സന്ദർശനം നടത്തിയവരാണ്.

മുൻഗാമിയായ കിം ജോങ്‌ ഇൽ വർഷങ്ങൾക്കു മുൻപ് യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മഡ്ലിൻ ആൾബ്രൈറ്റുമായി കൂടിക്കാഴ്ച നടത്തിയത് പ്യോങ്‌യാങിൽ വച്ച് തന്നെയാണ്. ഉത്തര കൊറിയൻ ഏകാധിപത്യ ഭരണകൂടത്തെ പിന്തുണക്കുന്നു എന്ന തരത്തിൽ ആ കൂടിക്കാഴ്ച ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിനാൽ ട്രംപ് പ്യോങ്‌യാങിലെത്താൻ ഇടയില്ല എന്നാണ് കരുതപ്പെടുന്നത്.

മറ്റൊരു ഉത്തര കൊറിയൻ ഭരണാധികാരിയും അമേരിക്കൻ സന്ദർശനം നടത്തിയിട്ടില്ലാത്തതിനാൽ ഒരു വാഷിംഗ്ടൺ കൂടിക്കാഴ്ചക്കും സാധ്യതയില്ലെന്ന് കരുതുന്നവരുണ്ട്.ഇരു രാജ്യങ്ങളും അല്ലാതെ ഒരു നിഷ്പക്ഷ രാജ്യത്തായിരിക്കും ചരിത്രപ്രധാനമായ കിം- ട്രംപ് കൂടിക്കാഴ്ച്ച എന്നും കരുതാം.

1_Ryomyong-Street_CNN-17-0412

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Stephen Hawking , died, aged 76, World renowned physicist

സുപ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ് വിട വാങ്ങി

Swami Vivekanandan Yuva Prathibha Award , Kerala State Youth Welfare Board,

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം 2017: ജേതാക്കളെ പ്രഖ്യാപിച്ചു