kingfisher, east bengal, partnership, UB Group ,end, United Breweries Group , East Bengal club officials ,
in , ,

ഈസ്റ്റ് ബംഗാളും കിങ്ഫിഷറുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറിന് പര്യവസാനം

കൊൽക്കത്ത: 1920 മുതൽ നിലനിൽക്കുന്ന പ്രമുഖ ഫുട്ബോൾ ക്ലബായ ഈസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും വ്യവസായ ഗ്രൂപ്പായ കിങ്ഫിഷറുമായുള്ള ( East Bengal-Kingfisher ) സ്പോണ്‍സര്‍ഷിപ്പ് കരാറിന് വിരാമമായി. വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ വര്‍ഷങ്ങളായി ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്പോണ്‍സറായിരുന്നു.

ഈസ്റ്റ് ബംഗാൾ എന്നു പൊതുവേ അറിയപ്പെടുന്ന ഈസ്റ്റ് ബംഗാൾ എഫ്.സിയ്ക്ക് നൽകുന്ന തുക വെട്ടിക്കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതാണ് കരാർ അവസാനിപ്പിക്കുവാനുള്ള കാരണം.
3‌.5 കോടി കരാര്‍ തുകയില്‍ 1.5 കോടി കുറയ്ക്കാനായിരുന്നു കിങ്ഫിഷറിന്റെ തീരുമാനം.

ഈ തീരുമാനത്തിനോട് ഈസ്റ്റ് ബംഗാള്‍ മാനേജ്മെന്റിന് യോജിക്കാനായില്ല. ഇതിനെ തുടര്‍ന്ന് പുതിയ നിബന്ധന അംഗീകരിക്കാനാവില്ല എന്ന് ഈസ്റ്റ് ബംഗാള്‍ അധികൃതർ കിങ്ഫിഷറിന് കത്തയച്ചത്തോടെ രണ്ട് ദശാബ്ദം നീണ്ട നിന്ന ഈസ്റ് ബംഗാൾ , യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പ് പങ്കാളിത്തത്തിന് പരിസമാപ്തിയായി.

തിങ്കളാഴ്ച നൽകിയ കത്തിലൂടെ കിങ്ഫിഷർ ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ടീമുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് യു ബി ഗ്രൂപ് കമ്പനി അധികൃതരെ അറിയിച്ചത്. എന്നാൽ സഹ സ്പോൺസറായി ക്ലബ്ബിനൊപ്പം തുടരാൻ താത്പര്യമായുള്ളതായി യു ബി ഗ്രൂപ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളൂരു എഫ് സി, എഫ് സി ഗോവ എന്നെ ക്ലബുകളുമായി യുണൈറ്റഡ് ബ്രൂവെറീസ് സഹ സ്പോൺസറായി സഹകരിക്കുന്നുണ്ട്.

തങ്ങൾ പുതിയൊരു കമ്പനി തുടങ്ങുന്നതിന്റെ പണിപ്പുരയിലാണെന്നും നിയമസംബന്ധമായ നടപടികളെല്ലാം ഐ ലീഗിന്റെ ആരംഭത്തിനു മുൻപ് തന്നെ പൂർത്തീകരിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഈസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി കല്യാൺ മജുൻഡാർ വ്യക്തമാക്കി.

ഈ കാലയളവിൽ ലോക്കൽ ലീഗുകളിലും ടൂർണമെൻറിലും ക്ലബ് ടൈറ്റിൽ സ്പോൺസർമാരില്ലാതെ ‘ഈസ്റ്റ് ബംഗാൾ’ എന്ന നാമത്തിൽ തന്നെ കളത്തിലിറങ്ങുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല മുന്നിൽ

mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?