Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 
in ,

മഹാരാഷ്ട്രയിലെ കർഷക മഹാ പ്രക്ഷോഭം; പ്രതിഷേധം രൂക്ഷമായി

മുംബൈ: ആവശ്യങ്ങളുമായി  മുന്നോട്ട് പോകുമെന്ന നിശ്ചയദാർഢ്യത്തോടെ മഹാരാഷ്ട്രയിലെ കർഷക പ്രതിഷേധ ജാഥ  ( Kisan long march ) മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുഖ്യമന്ത്രി ഫഡ്‌നാവിസുമായി പ്രതിഷേധക്കാർ കൂടിക്കാഴ്ച്ച നടത്തും.

അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെമ്പാടും പ്രക്ഷോഭം നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ മുന്നറിയിപ്പ് നൽകി.

അധികാരത്തിലേറിയതു മുതല്‍ തീവ്ര നവ ലിബറല്‍ നയങ്ങളാണ് മോഡി-ഫഡ്‌നാവിസ് സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്നും കൃഷി, ചില്ലറ വ്യാപാര മേഖലകളിലെല്ലാം പൂര്‍ണ്ണമായും എഫ്.ഡി.ഐ അനുവദിച്ച നടപടി വന്‍കിടക്കാരെ മാത്രം സഹായിക്കുന്നതാണെന്നും കിസാന്‍ സഭ ആരോപിച്ചു.

ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ മഹാരാഷ്ട്ര നിയമസഭയ്ക്കു മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുവാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ തയ്യാറാകണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു.

കര്‍ഷിക കടം പൂര്‍ണമായി എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ആദിവാസികള്‍ക്ക് കൃഷി ചെയ്യുന്ന വനഭൂമി വിട്ടുനല്‍കുക എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

മഹാരാഷ്ട്രയില്‍ കിസാന്‍സഭ സ്വതന്ത്രമായും മറ്റ് കര്‍ഷക സംഘടനകളുമായി ചേര്‍ന്നും നടത്തിയ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ് ലോംഗ് മാര്‍ച്ച്. ആറു ദിവസം മുൻപ് നാസിക്കില്‍ നിന്നാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കാല്‍നടജാഥ ആരംഭിച്ചത്.

ഒരു ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തോടെയാണ് കർഷക ജാഥ മുംബൈയിലെത്തിയത്. ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്നും പൂർണ്ണ പിന്തുണയാണ് കര്‍ഷക മാര്‍ച്ചിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. 200 -ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കർഷകർ മുംബൈയിലെത്തിയത്‌.

1995-ന് ശേഷം രാജ്യത്ത് നാലു ലക്ഷത്തിലേറെ കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ ഇക്കാലയളവിനിടയിൽ 76000-ലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

മഹാരാഷ്ട്രയിൽ നടക്കുന്ന കർഷക പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഊർജ്ജം പകർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാര്‍ കോഴ: പ്രോസിക്യൂട്ടര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്ക് അസ്താനയുടെ കത്ത്

Theni, fire, forest, trekkers, forest fire, Tamil Nadu, died, burns, students, rescued, hospital, Indian Air Force, holicopters, Kurangini hills, womens, Chennai Trekking Club,  Massive Forest Fire 

തേനിയിലെ തീ; മരണ സംഖ്യ ഉയരുന്നു; ട്രെക്കിങ്ങിന് വിലക്ക്