ഇംഫാൽ വിമാനത്താവളം പ്രൊജക്റ്റ് മാനേജ്മെൻറ് കരാർ കിറ്റ് കോ നേടി 

തിരുവനന്തപുരം: എയർപോർട്ട്സ്  അതോറിറ്റി ഓഫ് ഇന്ത്യ നിർമിക്കുന്ന മണിപ്പൂരിലെ ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ പ്രൊജക്റ്റ് മാനേജ്മന്റ് കൺസൾട്ടൻസി കരാർ പ്രമുഖ  പൊതുമേഖലാ സാങ്കേതിക കൺസൾറ്റൻസി സ്ഥാപനമായ  കിറ്റ് കോ കരസ്ഥമാക്കി.  

മംഗലാപുരം വിമാനത്താവള വികസനത്തിന്റെ പ്രൊജക്റ്റ് മാനേജ്മന്റ് കരാർ ഈയിടെ കരസ്ഥമാക്കിയതിനു ശേഷം രണ്ടാമത്തെ എയർപോർട്ട്സ്  അതോറിറ്റി കരാറാണ് കിറ്റ് കോക്ക് ലഭിക്കുന്നത്. കടുത്ത മത്സരം മറികടന്നാണ് രണ്ടു കരാറും കരസ്ഥമാക്കിയത്.

ഇംഫാൽ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമിക്കുന്നതിന് 600 കോടി രൂപ യാണ് ചിലവ്. ഗൃഹ 4 സ്റ്റാർ റേറ്റിംഗിൽ നിർമിക്കുന്ന ടെർമിനലിൽ അനുബന്ധമായി കൺട്രോൾ ടവർ -ടെക്നിക്കൽ ബ്ലോക്ക്, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, രണ്ടു ടാക്സിപാതകൾ, എ 320, 321 വിമാനങ്ങൾ ഏതു കാലാവസ്ഥയിലും ഇറങ്ങാനും ഉയരാനുമുള്ള സംവിധാനങ്ങൾ ഉണ്ടാകും.

അതിരാവിലെയും, രാത്രി വൈകിയും വിമാനത്താവളം പ്രവർത്തന സജ്ജമായിരിക്കും. ഈ വിമാനത്താവളം വടക്ക് കിഴക്കൻ മേഖലയിലെ പ്രാദേശിക ഹബ്ബായി വികസിപ്പിക്കാനാണ് ഉദ്ദേശം.

കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ  സമയബന്ധിതമായും, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി നിഷ്കർഷിക്കുന്ന ചിലവുകൾക്ക് കൾക്ക് ഉള്ളിൽ പദ്ധതി പൂർത്തിയാക്കിയതും എയർപോർട്ട്സ് അതോറിറ്റിയുടെ പുതിയ  പദ്ധതികൾ ലഭിക്കാൻ സഹായകരമായതായി, കിറ്റ് കോ എം ഡി ശ്രി സിറിയക്ക് ഡേവീസ് അറിയിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ലീന്‍ ഇന്ത്യ സന്ദേശവുമായി സംഗീത ശ്രീധറിന്റെ സോളോ ഡ്രൈവ്

രാജ്യത്ത് 200 കോടി രൂപയുടെ നഗര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് സെക്യൂർ കാം; ആസ്ഥാനം കൊച്ചി