in ,

കൈറ്റിന് ടെക്നോളജി സഭ 2018 ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ദേശീയതലത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയ അവാര്‍ഡ് 2018 വിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു.

45000 ക്ലാസ്‌മുറികള്‍ ഹൈടെക്കാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ‘മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ്’ വിഭാഗത്തില്‍ കൈറ്റിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

വെള്ളിയാഴ്ച (ആഗസ്റ്റ് 10) വിശാഖപട്ടണത്ത് വെച്ച്
നടന്ന ടെക്നോളജി സഭ കോണ്‍ഫറന്‍സില്‍ വെച്ച് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് ഏറ്റുവാങ്ങും.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം നേടാന്‍ പങ്കുവഹിച്ച എല്ലാവരേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സ്വദേശി ദർശൻ: ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവുമായി ചർച്ച നടത്തി

മഴക്കെടുതി: മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി