k j yesudas
in ,

പത്മനാഭസ്വാമി ക്ഷേത്ര ദർശനം; യേശുദാസിന് അനുമതി

തിരുവനന്തപുരം: ഗാനഗന്ധര്‍വ്വൻ കെ.ജെ യേശുദാസിന് ( KJ Yesudas ) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ (Sree Pdmanabhaswamy temple) പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ കെ.ജെ യേശുദാസ് അപേക്ഷ നല്‍കിയിരുന്നു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസം ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിൻറെ അപേക്ഷയെ തുടർന്ന് വിജയദശമി നാളില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നൽകി.

ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയില്‍ നടന്ന ക്ഷേത്ര ഭരണസമിതി യോഗമാണ് ഇന്ന് തീരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ അമേരിക്കയിലുള്ള യേശുദാസ്. വിജയദശമി ദിനത്തില്‍ ക്ഷേത്ര സന്ദര്‍ശന് എത്തുമെന്നാണ് റിപ്പോർട്ട്.

സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ മേൽനോട്ടത്തിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോൾ ഭരണം നടക്കുന്നത്. ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് ദര്‍ശനം നല്‍കാന്‍ കമ്മിറ്റി ചുമതലയേറ്റതിന് ശേഷം തീരുമാനിച്ചിരുന്നു.

ഇതിനെ തുടർന്ന് ശബരിമലയിലും മൂകാംബികയിലും യേശുദാസ് ദര്‍ശനം നടത്തിയിരുന്നു. കൂടാതെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്താൻ വിലക്കുണ്ടാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ആരുടേയും വക്താവായല്ല ഈ നിലപാടെന്നും ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞു; വിധി തിങ്കളാഴ്ച്ച

നടൻ ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു