Movie prime

പി കെ വി പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

തിരുവനന്തപുരം: പതിമൂന്നാമത് പി.കെ.വി. പുരസ്കാരം ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അവാര്ഡ് തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര് പദ്ധതിക്ക് നല്കും. കിടങ്ങൂര് എല്.പി.ബി. സ്കൂള് അങ്കണത്തില് വച്ച് നടന്ന ചടങ്ങില് ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനാണ് അവാര്ഡ് സമര്പ്പിച്ചത്. ഗുരുതര രോഗബാധിതരായവര്ക്കും ഭാരിച്ച ചികിത്സ ചെലവുകള് ആവശ്യമായി വരുന്നവര്ക്കും സഹായം എത്തിക്കാനായാണ് സര്ക്കാര് തന്നെ വി കെയര് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. സര്ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് More
 
പി കെ വി പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

തിരുവനന്തപുരം: പതിമൂന്നാമത് പി.കെ.വി. പുരസ്‌കാരം ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അവാര്‍ഡ് തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിക്ക് നല്‍കും. കിടങ്ങൂര്‍ എല്‍.പി.ബി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനാണ് അവാര്‍ഡ് സമര്‍പ്പിച്ചത്.

ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. ജീവിത ദുരിതം അനുഭവിക്കുന്ന 800 ഓളം പേര്‍ക്കാണ് വി കെയര്‍ പദ്ധതിയിലൂടെ ആശ്വാസമായത്. വി കെയര്‍ പദ്ധതിയ്ക്ക് കരുത്തേകാനാണ് തുക നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.