in

മാണിക്കെതിരായ ബാർ കോഴക്കേസ്; തെളിവില്ലെന്ന് വിജിലൻസ്

കൊച്ചി: മുൻ മന്ത്രി കെ എം മാണി ( KM Mani ) ക്കെതിരായ ബാർ കോഴക്കേസ് ( bar case ) വിജിലൻസ് ( vigilance  ) അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സിഡിയിൽ കൃത്രിമമമുണ്ടെന്നാണ് ഫോറൻസിക് പരിശോധന ഫലമെന്ന് വിജിലൻസ് വ്യക്തമാക്കി. കോഴയ്ക്കും തെളിവില്ലെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു.

അതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി വിജിലൻസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ബാർകോഴക്കേസ് സത്യമാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഇപ്പോഴുള്ള തീരുമാനത്തെ ജനങ്ങൾ പുച്ഛിക്കുമെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരുടെ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

കേരള രാഷ്ട്രീയത്തിൽ വളരെയേറെ കോളിളക്കം സൃഷ്‌ടിച്ച ബാർകോഴക്കേസ് അവസാനിപ്പിക്കുവാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്.

കേരള കോൺഗ്രസ് എൽഡിഎഫിലേയ്ക്ക് മടങ്ങി വരുമെന്ന സൂചനയുടെ പശ്ചാത്തലത്തിൽ ബാർകോഴക്കേസ് അവസാനിപ്പിച്ച് കെ എം മാണിയെ കുറ്റവുമുക്തനാക്കുവാനുള്ള നടപടി കൂടുതൽ വിവാദങ്ങൾക്ക് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kamal Hassan,demonetisation

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21-ന് പ്രഖ്യാപിക്കും

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി