പാചക വാതക വില വർധന പിൻവലിക്കണം: കെ എം മാണി

കോട്ടയം: സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി.

സബ്സിഡിയുള്ള സിലിണ്ടറിന് 30.50 രൂപയും വാണിജ്യ സിലിണ്ടറിന് 47.50 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധന വില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചത്. പാചക വാതക വില എണ്ണ കമ്പനികൾ ഓരോ മാസവും പുനർനിർണ്ണയിക്കുന്നതിന്റെ ഭാഗമായാണ് വില വർധനവ്.

ഇന്ധനവിലയും സിലിണ്ടർ വിലയും വർധിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ നിത്യ ജീവിതം ദുരിതപൂർണമായിരിക്കുന്ന പശ്ചാത്തലത്തിൽ വില വർധനവ് അടിയന്തിരമായി പിൻവലിക്കാൻ എണ്ണ കമ്പനികൾ തയ്യാറാകണമെന്ന്  കെ എം മാണി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പിന്റെ ‘കെയര്‍ കേരള’ പദ്ധതി

പ്രളയ ബാധിതരായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും ഇല്ല: ധനമന്ത്രി