kochi, kaloor ,cricket,football, clash, ODI, IM Vijayan, Shashi Tharoor, CK Vineeth, Iain Edward Hume , NS Madhavan, Thiruvananthapuram, Greenfield stadium , Karyavattam
in , ,

ക​ലൂരിൽ ക്രിക്കറ്റ്; എതിർപ്പുമായി ഐ.​എം.​വി​ജ​യൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ( Kochi Kaloor stadium ) നടത്താനുള്ള തീരുമാനത്തിനെതിരെ ഐ.എം.വിജയൻ ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി.

കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയൻ ആരാഞ്ഞു.

രാജ്യത്തെ മികച്ച ആറു ഗ്രൗണ്ടുകളില്‍ ഒന്നായി  ഫിഫ തെരഞ്ഞെടുത്ത ഒരു ഫുട്‍ബോൾ  ഗ്രൗണ്ടിനെ ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്ന് ഐ.എം.വിജയന്‍ വ്യക്തമാക്കി.

നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനുള്ള നീക്കത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിദേശതാരം ഇയാന്‍ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂര്‍ എംപി, എന്‍.എസ് മാധവൻ എന്നീ പ്രമുഖർ നേരത്തെ തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

കെ.സി.എ യുടെ പിടിവാശി മാത്രമാണിതെന്നും, ക്രിക്കറ്റ് മത്സരത്തിനായി പിച്ച്‌ ഒരുക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ടര്‍ഫ് നശിക്കുമെന്നും വളരെയേറെ ഫുട്ബോള്‍ പ്രേമികള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഫിഫ അംഗീകാരം ലഭിച്ച ആറു മൈതാനങ്ങളില്‍ ഒന്നാണ് കലൂരിലെ സ്റ്റേഡിയമെന്നും ക്രിക്കറ്റ് മത്സരം നടത്താന്‍ മൈതാനം കുഴിച്ചാല്‍ ഈ പദവി നഷ്ടപ്പെടുമെന്നും സി.കെ. വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട്’ എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോള്‍ മൈതാനം തന്നെ ക്രിക്കറ്റിനു വേണ്ടി കുഴിക്കണമെന്നത് നിര്‍ബന്ധമാണോ എന്നും വിനീത് ആരാഞ്ഞിരുന്നു.

കൊച്ചിയില്‍ മത്സരം നടത്താനുള്ള കെസിഎ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം ബിസിസിഐ സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) വിനോദ് റായിയെ അറിയിച്ചതായും ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടത്താനുള്ള എല്ലാ സൗകര്യവും നിലവിലിരിക്കെ കൊച്ചി തെരഞ്ഞെടുത്ത കെസിഎ തീരുമാനം പരിശോധിക്കണമെന്ന് ശശി തരൂര്‍ വിനോദ് റായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിഫ നിലവാരത്തിൽ വലിയ ബഡ്ജറ്റില്‍ കൊച്ചിയിൽ സ്ഥാപിച്ച ഫുട്ബോള്‍ ടര്‍ഫ് ക്രിക്കറ്റിന് ശേഷം പുനഃസ്ഥാപിക്കാന്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കുമെന്ന് കായിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് യോജിക്കുന്ന വിധത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിര്‍മ്മിച്ചിരിക്കുന്ന പല സൗകര്യങ്ങളും ഒരൊറ്റ ദിവസത്തെ ക്രിക്കറ്റ് മത്സരത്തിന് വേണ്ടി നശിപ്പിക്കേണ്ടി വരുന്നതിനെയാണ് വിദഗ്‌ധർ എതിർക്കുന്നത്.

തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മത്സരം കൊച്ചിയില്‍ തന്നെ നടത്താന്‍ കെ.സി.എ തീരുമാനിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,

ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി

Lucas museum , art, George Lucas , Los Angeles , art museum ,public research library , classrooms, design ,LA's Exposition Park,  Lights, Camera, Action,ceremony, relocating , new and improved , site,Landscaping , Studio-MLA,

കലകളുടെ വിസ്മയ ലോകം; ലൂക്കസ് മ്യൂസിയം യാഥാർഥ്യമാകുന്നു