Kochi Metro, 15000 autos, pact, inked, integrate metro, Kochi Metro Rail Limited ,KMRL, District Co-ordination Committee of autorickshaw drivers’ unions ,  Joint Declaration of Intent ,JDI, agreement ,integrate ,auto rickshaws , operate ,Greater-Kochi area ,bus commuters ,connectivity, final destinations,an array of services,feeder, hire, call , rental,
in , ,

കൊച്ചി മെട്രോയുമായി നഗരത്തിലെ 15000 ഓട്ടോകള്‍ കൈകോർത്തു

കൊച്ചി: കൊച്ചി മെട്രോയുടെ ( Kochi Metro ) ഭാഗമായി നഗരത്തിലെ 15000 ഓട്ടോകള്‍ ( autos ) സർവീസ് നടത്താൻ ധാരണയായി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുടക്കീഴില്‍ ഇത്രയധികം ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി മെട്രോ സര്‍വീസിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി നിലവിൽ വരുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ഓട്ടോറിക്ഷ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണിത്.

മെട്രോയുടെ ഫീഡര്‍ സര്‍വീസായി ആസൂത്രണം ചെയ്യുന്ന ഓട്ടോ സര്‍വീസിന്റെ ധാരണാപത്രം ചൊവ്വാഴ്ച ഒപ്പിട്ടു. ഇത്രയധികം ഓട്ടോകളുടെ കൂട്ടായ്മ രാജ്യത്തു തന്നെ ഇതാദ്യമായിരിക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കുവാന്‍ ഓട്ടോറിക്ഷകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാതല ഏകോപന സമിതിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. സൊസൈറ്റി രൂപവത്കരണം പൂര്‍ത്തിയായാല്‍ ഒരുമാസത്തിനകം സൈപ്പിംഗ് സംവിധാനമുള്‍പ്പെടെ നിലവില്‍ വരുത്തി പദ്ധതി ആരംഭിക്കാനാകുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഫീഡര്‍ സര്‍വീസായും മറ്റും ഓട്ടോകള്‍ ലഭ്യമാകും. ഇതിന്റെ ഭാഗമായി 300 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഓട്ടോയില്‍ യാത്ര ബുക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഭാവിയില്‍ നടപ്പാകും.

കൂടാതെ ഇലക്ട്രിക് ഓട്ടോ സംവിധാനങ്ങളും യാഥാര്‍ത്ഥ്യമാകുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ യാത്ര സംസ്കാരത്തിന് പൂര്‍ണമായി മാറ്റം വരുത്തുന്ന പദ്ധതിയാണ് കെഎംആര്‍എല്‍ വിഭാവനം ചെയ്യുന്നത്. മൊബൈല്‍ ആപ്ലിക്കേഷനാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം സൈപ്പിംഗ് മെഷീനും ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കും.

കൊച്ചി വണ്‍കാര്‍ഡ് ഇതിനായി ഉപയോഗപ്പെടുത്താനാകും. മെട്രോ ട്രെയിനുകളില്‍ ടിക്കറ്റെടുക്കുന്നതിന് പുറമെ മറ്റ് സേവനങ്ങള്‍ക്കും കാര്‍ഡിന്റ ഉപയോഗം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ബസ്, ഓട്ടോ, ഷോപ്പിംഗ് എന്നിവയ്ക്ക് പുറമെ സര്‍ക്കാര്‍ സേവനങ്ങൾക്കും ഇനിമുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും.

Kochi Metro, 15000 autos, pact, inked, integrate metro, Kochi Metro Rail Limited ,KMRL, District Co-ordination Committee of autorickshaw drivers’ unions ,  Joint Declaration of Intent ,JDI, agreement ,integrate ,auto rickshaws , operate ,Greater-Kochi area ,bus commuters ,connectivity, final destinations,an array of services,feeder, hire, call , rental,നഗരത്തില്‍ ആദ്യത്തെ ഒന്നര കിലോമീറ്ററിന് 20 രൂപ എന്ന നിരക്കായിരിക്കും ഈടാക്കുക. ഷെയര്‍ സംവിധാനത്തിൽ മൂന്ന് പേര്‍ കയറിയാല്‍ ഒരാള്‍ക്ക് ഏഴ് രൂപ, രണ്ടുപേര്‍ക്ക് 10 രൂപ വീതം എന്നിങ്ങനെയായിരിക്കും നിരക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദ്ധതി നടത്തിപ്പിനെക്കുറിച്ച്‌ ട്രെയിനിംഗ് നല്‍കും. 150-ഓളം ഇലക്‌ട്രിക് ഓട്ടോറിക്ഷകളും നിരത്തിലെത്തിക്കാൻ പദ്ധതിയുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Perinthalmanna, violent,emergency resolution, UDF, opposition, assembly, walk out, Harthal, UDF, SFI-MSF clash, Muslim league, office,

പെരിന്തല്‍മണ്ണ സംഘര്‍ഷം: അടിയന്തര പ്രമേയമില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

കോടിയേരിയുടെ മകനെതിരെ ദുബായ് കമ്പനിയുടെ ആരോപണം