കൊച്ചി-മുസിരിസ് ബിനാലെ: കലാകാരന്മാരുടെ പട്ടികയായി 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. ആകെ 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന സമകാലീന കലാവിരുന്നില്‍ ഉണ്ടാകുന്നത്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ  നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് സ്ഥാപനങ്ങളും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.

സ്ത്രീ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധ്യം ബിനാലെയില്‍ കൂടുതലാണ്. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് കൊച്ചി-മുസിരിസ് ബിനാലെ.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍:

ഏര്‍നട്ട് മിക് (നെതര്‍ലാന്‍ഡ്സ്), ആഫ്രാ ഷഫീക്ക് (ഇന്ത്യ), അജയ് ദേശായ് (ഇന്ത്യ), അക്രം സാതാരി (ലെബനന്‍) അഞ്ജലി മോണ്‍ടെയ്റോ, കെ പി ജയശങ്കര്‍ (ഇന്ത്യ), അഞ്ജു ദോഡിയ (ഇന്ത്യ), അന്നു പാലക്കുന്നത്ത് മാത്യൂ (ഇന്ത്യ/യുഎസ്), അനോലി പെരേര (ശ്രീലങ്ക), ആര്യ റാസ്ജാംറിയര്‍സ്നൂക്ക് (തായ്ലാന്‍ഡ്), അരുണ്‍കുമാര്‍ എച് ജി (ഇന്ത്യ), ആര്യകൃഷ്ണന്‍ രാമകൃഷ്ണന്‍ (ഇന്ത്യ),  ബാപി ദാസ് (ഇന്ത്യ), ബര്‍ത്തലമി ടോഗുവോ (കാമറൂണ്‍/ഫ്രാന്‍സ്), ബ്രാഹ എറ്റിംഗര്‍ (ഇസ്രാലയേല്‍/ഫ്രാന്‍സ്), ബ്രൂക്ക് ആന്‍ഡ്രൂ (ആസ്ട്രേലിയ), ബി വി സുരേഷ് (ഇന്ത്യ), സീലിയ-യൂനിനോര്‍ (ക്യൂബ), ചന്ദന്‍ ഗോംസ് (ഇന്ത്യ), ചിത്ര ഗണേഷ് (യുഎസ്എ, ഇന്ത്യ), ചിത്തപ്രൊസാദ് (ഇന്ത്യ), സൈറസ് കബീറു (കെനിയ), ഡെന്നീസ് മുറാഗുരി (കെനിയ), ടോമെനെക് (സ്പെയിന്‍) ഇ ബി ഇറ്റ്സൊ (ഡെന്‍മാര്‍ക്ക്) ഗോഷ്ക മക്കൂഗ (പോളണ്ട്/യുകെ) ഗറില്ല ഗേള്‍സ് (യുഎസ്എ), ഹസന്‍ ഖാന്‍ (ഈജിപ്ത്), ഹെറി ഡോനോ (ഇന്തോനേഷ്യ) ഇനെസ് ദുജാക്ക്, ജോണ്‍ ബാര്‍ക്കര്‍ (ആസ്ട്രിയ+യുകെ), ജിതീഷ് കല്ലാട്ട് (ഇന്ത്യ), ജൂലി ഗോ(ഓസ്ട്രേലിയ).

ജുന്‍ ഗുയെന്‍, ഹാറ്റ്സുഷിബ (ജപ്പാന്‍/വിയറ്റ്നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്‍റ്സ്), കെ പി കൃഷ്ണകുമാര്‍ (ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ഓസ്കാര്‍ (ഉഗാണ്ട), ലിയനാര്‍ഡോ ഫീല്‍ (ക്യൂബ), ലുബ്ന ചൗധരി(യുകെ/ ലണ്ടന്‍), മാധ്വി പരേഖ് (ഇന്ത്യ) മാര്‍ലിന്‍ ഡൂമാ (നെതര്‍ലാന്‍റ്സ്),  മാര്‍ത്ത റോസ്ലര്‍ (യുഎസ്എ) മാര്‍സിയ ഫര്‍ഹാന (ബംഗ്ലാദേശ്) മിറെയ്ല്‍ കസ്സാര്‍ (ഫ്രാന്‍സ്/ലെബനന്‍), മോച്ചു, സുവാനി സൂരി (ഇന്ത്യ), മോണിക്ക മേയര്‍ (മെക്സികോ) മൃണാളിനി മുഖര്‍ജി (ഇന്ത്യ), നേതന്‍ കോലി (യുകെ) നീലിമ ഷെയ്ഖ് (ഇന്ത്യ) ഊരാളി (ഇന്ത്യ),  ഓറ്റോലിത്ത് ഗ്രൂപ്പ് (യുകെ) പി ആര്‍ സതീഷ് (ഇന്ത്യ) പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകര്‍  പച്പുടെ (ഇന്ത്യ), പ്രിയ രവീഷ് മെഹ്റ (ഇന്ത്യ), പ്രൊബിര്‍ ഗുപ്ത (ഇന്ത്യ), റാഡെന്‍കോ മിലാക് (ബോസ്നിയ ഹെര്‍സെഗോവിന) റാണ ഹമാദേ (നെതര്‍ലാന്‍റ്/ലെബനന്‍) റാനിയ സ്റ്റീഫന്‍ (ലെബനന്‍),  രെഹാന സമന്‍ (പാക്കിസ്ഥാന്‍) റിന ബാനര്‍ജി (യുഎസ്/ഇന്ത്യ), റുല ഹലാവാനി (പാലസ്തീന്‍), സാന്‍റു മോഫോകെംഗ് (ദക്ഷിണാഫ്രിക്ക), ശംഭവി സിംഗ് (ഇന്ത്യ), ശാന്ത (ഇന്ത്യ), ശില്‍പ ഗുപ്ത (ഇന്ത്യ), ശിരിന്‍ നെശാത് (ഇറാന്‍/യുഎസ്എ) ശുഭിഗി റാവു(സിംഗപ്പൂര്‍), സോങ് ഡോങ് (ചൈന), സോണിയ ഖുരാന (ഇന്ത്യ) , സ്യൂ വില്യംസണ്‍ (ദക്ഷിണാഫ്രിക്ക), സുനില്‍ ഗുപ്ത, ചരണ്‍സിംഗ് (ഇന്ത്യ/ യുകെ) സുനില്‍ ജാന (ഇന്ത്യ) തബിത റെസേര്‍ (ഫ്രാന്‍സ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര (ക്യൂബ), താനിയ കന്ദാനി(മെക്സികോ) തേജള്‍ ഷാ(ഇന്ത്യ) തെംസുയാംഗര്‍ ലോങ്ങ്കുമേര്‍(ഇന്ത്യ/യുകെ) തോമസ് ഹെര്‍ഷ്ഹോം(സ്വിറ്റ്സര്‍ലാന്‍റ്/ഫ്രാന്‍സ്) വാലി എക്സ്പോര്‍ട്ട്(ആസ്ട്രിയ), വനേസ്സ ബേര്‍ഡ്(നോര്‍വേ), വേദ തൊഴൂര്‍ കൊല്ലേരി(ഇന്ത്യ) വിക്കി റോയി(ഇന്ത്യ), വിനു വി വി(ഇന്ത്യ), വിപിന്‍ ധനുര്‍ധരന്‍(ഇന്ത്യ), വിവിയന്‍ കക്കൂരി(ബ്രസീല്‍), വാലിദ് റാദ്(ലെബനന്‍/യുഎസ്എ) വില്യം കെന്‍റ്രിഡ്ജ്(ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇന്‍ഡസ്ട്രീസ്(ദക്ഷിണ കൊറിയ) സനേലേ മുഹോലി(ദക്ഷിണാഫ്രിക്ക). എഡിബിള്‍ ആര്‍കൈവ്സ് (ഇന്ത്യ), ഓസ്കാര്‍ ഷ്ലെമ്മര്‍(ജര്‍മ്മനി), സിസ്റ്റര്‍ ലൈബ്രറി(ഇന്ത്യ), ശ്രീനഗര്‍ ബിനാലെ(ഇന്ത്യ), സുഭാഷ് സിംഗ് വ്യാം+ദുര്‍ഗാഭായി വ്യാം(ഇന്ത്യ).

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല തീര്‍ത്ഥാടനം: സുരക്ഷാ നടപടികള്‍ ശക്തമാക്കി

ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികളും വായിക്കണം: ഗവര്‍ണ്ണര്‍