Kochi Navy, drone, crashes, VP Naidu, arrival, Indian navy, flight, 
in ,

ഉപരാഷ്ട്രപതി എത്തുന്നതിന് മുൻപ് കൊച്ചിയിൽ ഡ്രോണ്‍ തകര്‍ന്നു

കൊച്ചി: ഉപരാഷ്ട്രപതി (Vice President) കൊച്ചിയിൽ എത്തുന്നതിന് മുൻപ് നാവികസേനയുടെ (Indian navy) ആളില്ലാ വിമാനം (drone) കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

നാവികസേനാ ആസ്ഥാനത്ത് നിരീക്ഷണപ്പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന ഡ്രോണാണ് ഇന്ന് രാവിലെ 11 മണിക്ക് തകര്‍ന്നു വീണത്. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

നാവികസേനയുടെ കൈവശമുള്ള ഇസ്രായേൽ നിർമ്മിത വിമാനമാണ് നേവൽ ബേസിന് സമീപം നിലംപതിച്ചത്. യന്ത്രത്തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ധനടാങ്കിന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് ഡ്രോണ്‍ തകര്‍ന്നു വീണത്. സംഭവത്തെ പറ്റി നാവികസേന അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നുണ്ട്. ഉപരാഷ്ട്രപതി എത്തുന്നതോടനുബന്ധിച്ച്‌ സുരക്ഷാനടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നതിനിടെയാണ് ഡ്രോണ്‍ തകര്‍ന്നു വീണത്.

അതിനാൽ ഡ്രോണ്‍ തകര്‍ന്നു വീണ സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവിക വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്നതിന് തൊട്ടു മുൻപ് നടന്ന ഈ സംഭവത്തെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് നാവിക സേന അറിയിച്ചു. നാവിക സേനയുടെ വിദഗ്ദസംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Dalveer Bhandari, ICJ, India,won, Judge, Britain,

ഐസിജെ ജഡ്ജി: ബ്രിട്ടന്‍ പിന്‍മാറി; ദല്‍വീര്‍ ഭണ്ഡാരി വിജയിച്ചു

solar panel mural, Butterfly, unveiled , San Antonio,

ഊർജ്ജത്തിനൊപ്പം കൗതുകമുണർത്തുന്ന സോളാർ ശലഭം