Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 
in , , ,

പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി

കൊച്ചി: കേരളത്തിന്റെ പ്രമുഖ വാണിജ്യ നഗരമായ കൊച്ചിയിലെ പത്മാ ജംഗ്ഷനിൽ ( Padma Junction ) നടന്ന അപകട വേളയിൽ മലയാളി സമൂഹം വെറും കാഴ്ച്ചക്കാരായി നിന്നത് വിവാദമാകുന്നു. അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കാതെ പുരുഷന്മാർ മാറി നിന്നപ്പോൾ അജ്ഞാതയായ ഒരു വഴിയാത്രക്കാരി അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകയായി.

ബഹുനിലക്കെട്ടിടത്തിൽ നിന്ന് തലകറങ്ങി താഴെ വീണ ആൾ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിന് മുകളിലാണ് വീണത്. എന്നാൽ അപകടത്തിൽപ്പെട്ടയാളിന്റെ ജീവൻ രക്ഷിക്കാതെ ജനക്കൂട്ടം വെറും കാഴ്ച്ചക്കാരായി നോക്കി നിന്നു. ചിലർ പരിക്കേറ്റയാളെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി.

മരണവുമായി മല്ലടിച്ചു കിടന്ന ആളെ രക്ഷിക്കുവാനായി അജ്ഞാതയായ വഴിയാത്രക്കാരി മറ്റുള്ളവരോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് ആളുകൾ അപകടത്തിൽപ്പെട്ട ആളെ ഒരു ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അയാളെ റോഡിൽ കിടത്തി.

തുടർന്ന് സ്ത്രീ ഒരു കാർ തടഞ്ഞു നിർത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് അയച്ചത്. മലയാളി സമൂഹത്തിന്റെ മനഃസാക്ഷി മരവിപ്പിക്കുന്ന സംഭവത്തിനെതിരെ സമൂഹത്തിലെ നിരവധി പേർ വ്യത്യസ്ത വാദങ്ങളുമായി രംഗത്തെത്തി.

അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളെ പറ്റി പലരും സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. രക്ഷകരെ സാക്ഷിയാക്കുന്ന നടപടികൾക്കെതിരെ ചിലർ ശക്തമായി പ്രതികരിച്ചു.

അതേസമയം മലയാളിയുടെ പൗരബോധം നശിച്ചുകൊണ്ടിരിക്കുന്നതിനെതിരെയും ചിലർ പ്രതികരിച്ചു. അപകടവേളയിൽ മലയാളി സമൂഹം പലപ്പോഴും മനഃസാക്ഷി മരവിച്ചതു പോലുള്ള നിലപാടാണ് പലപ്പോഴും കൈക്കൊള്ളുന്നതെന്നും വിമർശനമുണ്ട്.

കൊച്ചിയിൽ ജോലി തേടി എത്തിയ തൃശൂർ സ്വദേശിയായ സജി എന്ന ആളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സജി അപകട നില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.

മാതൃകാപരമായ ഇടപെടൽ നടത്തിയ അജ്ഞാതയായ വഴിയാത്രക്കാരിയെ കണ്ടെത്താനുള്ള ശ്രമം ഫലം കണ്ടു.  എറണാകുളം സ്വദേശിനിയായ രഞ്ജിനിയാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്.

പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച വനിതയ്ക്ക് ചലച്ചിത്രതാരം ജയസൂര്യ നന്ദി പറഞ്ഞു. മനുഷ്യന്‍ സാമാന്യമര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമം ഉണ്ടെന്നും താനടക്കമുള്ള പുരുഷസമൂഹം ആ വനിതയ്ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വരുന്നവരാണ് യഥാര്‍ത്ഥത്തില്‍ താരങ്ങളെന്നും, കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവരെയാണ് നാം സ്നേഹിക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,

ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ പോളണ്ടിൽ

Grammy , awards, winner, Bruno Mars, Kendrick Lamar,album, record , song of the year,0th annual Grammy Awards, 24K Magic,Best New Artist, Alessia Cara

ഗ്രാമി: ബ്രൂണോയ്ക്കും കെന്‍ട്രിയ്ക്കും സുപ്രധാന പുരസ്‌കാരങ്ങൾ