കൊച്ചി കപ്പല്‍ശാല കേരള തീരദേശ പോലീസുമായി വാര്‍ഷിക മെയിന്‍റനന്‍സ് കരാറില്‍ ഒപ്പുവച്ചു

കൊച്ചി: കൊച്ചി കപ്പല്‍ശാല കേരള തീരദേശ പോലീസുമായി 5 വര്‍ഷത്തെ വാര്‍ഷിക മെയിന്‍റനന്‍സ് കരാറില്‍ ഒപ്പുവച്ചു. ഇതിലൂടെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളിലെ 23 തീരദേശ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും, നടത്തിപ്പും  കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു. ഈ ഉടമ്പടിയിലുടെ കേരള തീരദേശ പോലീസ് സേനക്ക് ആസ്തികള്‍ പ്രവര്‍ത്തനസജ്ജമാക്കാനും, തകരാറുകര്‍ കൂടാതെ ബോട്ടുകളെ നിലനിര്‍ത്താനും സാധിക്കും.

കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ  മധു എസ്. നായരുടെ  സാന്നിധ്യത്തില്‍ 2018 ജനുവരി ഒമ്പതിന് കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ (കപ്പല്‍ അറ്റകുറ്റപ്പണികള്‍) ശ്രീജിത്ത് കെ.എന്നും തീരദേശ മേഖല സെക്യൂരിറ്റി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.പി ഫിലിഫ് ഐ.പി.എസും വാര്‍ഷിക മെയിന്‍റനന്‍സ് കരാറില്‍ ഒപ്പുവച്ചു. പോലീസ് ജനറല്‍ ഇന്‍സ്പെക്ടര്‍ വിജയ് സാഖരേ ഐ.പി.എസ്, കൊച്ചിന്‍ കപ്പല്‍ശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള പോലീസിലെ  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ത്രസിപ്പിക്കുന്ന ടീസറുമായി നയൻതാരയുടെ ഐറാ

സ്ത്രീകൾക്കെതിരെ കൊലവിളി: കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി