in ,

യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് നിലനിൽക്കില്ല: ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ യാത്രക്കാരികളുടെ മർദ്ദനത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ (Kochi Uber driver) ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസിനെ ഹൈക്കോടതി (Kerala High court) വിമര്‍ശിച്ചു. അനാവശ്യ വകുപ്പുകള്‍ പ്രകാരമാണ് യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതെന്നും ഈ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്‌ഐയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യാത്രക്കാരികളുടെ മര്‍ദ്ദനമേറ്റ കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം.

മുന്‍കൂര്‍ജാമ്യത്തിനായി ഡ്രൈവര്‍ ഷെഫീക്കിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു പരാതി ലഭിച്ചാല്‍ അത് ശരിയായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ശേഷമെ പോലീസ് കേസെടുക്കാവൂ എന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

എന്നാൽ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. വൈറ്റിലയില്‍ വച്ചാണ് യാത്രക്കാരികള്‍ യൂബര്‍ ഡ്രൈവറെ വിവസ്ത്രനാക്കുകയും മർദ്ദിക്കുകയും ചെയ്തത്. യാത്രക്കാരികള്‍ക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

സെപ്തംബര്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂബറിന്റെ പൂള്‍ ടാക്‌സി സംവിധാനത്തില്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര ബുക്ക് ചെയ്ത യുവതികള്‍ കാറില്‍ മറ്റൊരു യാത്രക്കാരനെ കയറ്റിയത് ചോദ്യം ചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം നടന്നു.

സ്ത്രീകൾ തന്നെ കല്ലു കൊണ്ട് ആക്രമിച്ചെന്നും പൊതുസ്ഥലത്തു വച്ച് വസ്ത്രാക്ഷേപം നടത്തി അപമാനിച്ചെന്നും ഷെഫീക്ക് പരാതി നൽകി. എന്നാല്‍ യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി മരട് പോലീസ് തനിക്കെതിരെ കേസെടുത്തെന്നും ഷെഫീക്കിന്റെ ഹര്‍ജിയില്‍ പറയുന്നു. ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നടിയെ ആക്രമിച്ച കേസ്; പോലീസിന് ഹൈക്കോടതിയുടെ വിമർശനം

Kuruvadweep,re open

കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം