kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,
in ,

രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

കൊച്ചി: കൊച്ചിന്‍ റിഫൈനറി ( Kochin Refinery ) അത്യന്താധുനിക അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനം സ്വന്തമാക്കി. ഇത്തരത്തിലുള്ള അത്യാധുനിക വാഹനം ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിക്ക് മാത്രമാണുളളത്. എട്ട് കോടി രൂപയാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി കൊച്ചിൻ റിഫൈനറി മുതല്‍ മുടക്കിയത്.

പ്രകൃതി ദുരന്തങ്ങൾ, വന്‍ തീപിടിത്തങ്ങൾ, വാതക ചോര്‍ച്ച തുടങ്ങിയ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാന്‍ കൊച്ചിന്‍ റിഫൈനറിയുടെ ഈ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനത്തിന് കഴിയും.

മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, എട്ട് കമ്പാര്‍ട്ട്മെന്റുകള്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, 5000 ലിറ്റര്‍ ശേഷിയുളള കണ്ടെയ്നര്‍, 9000 ലിറ്റര്‍ ശേഷിയുളള ടബ്ബ്, ഡ്രെം, ബാഗുകള്‍ എന്നിവ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ആസിഡ്, പെട്രോള്‍, ഓയില്‍ എന്നിവ വലിച്ചെടുക്കാനുളള പ്രത്യേക പമ്പുകള്‍, രണ്ട് കിലോമീറ്റര്‍ വരെ സൂം ചെയ്യാനുളള ക്യാമറ എന്നിങ്ങനെ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുളള വാഹനമാണ് കൊച്ചിന്‍ റിഫൈനറി സ്വന്തമാക്കിയിരിക്കുന്നത്.

തീപിടിക്കാത്ത ബെറിലിയം കോപ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ആസ്ട്രേലിയയില്‍ നിന്നുളള വാഹനത്തിന്റെ ചേസിസ് നിര്‍മ്മിച്ചിരിക്കുന്നത് ജര്‍മനിയിലാണ്.

‘തൊഴില്‍ സുരക്ഷയും ആരോഗ്യവും’ എന്ന വിഷയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ‘സുരക്ഷിതം 2018’-ന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിൽ വച്ച് കൊച്ചിന്‍ റിഫൈനറി തങ്ങളുടെ പുതിയ വാഹനത്തെ
പരിചയപ്പെടുത്തി.

പെട്രോളിയം ഉത്പന്നങ്ങളുടെ ചോര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കെട്ടിടത്തകര്‍ച്ച, വൻ തീപിടിത്തം തുടങ്ങിയ അപകടരമായ സാഹചര്യങ്ങളില്‍ ഈ വാഹനം ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം അനായാസം നടത്താനാകുമെന്ന് റിഫൈനറി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

Chottanikkara, 4 year old child, murder, death sentence,LKG , girl, student, mother, Pocso court, two paramours,killed, missing, suicide attempt, hospital, jail, arrest, 

നാല് വയസുകാരിയുടെ കൊലപാതകം​: ഒന്നാം പ്രതിക്ക്​ വധശിക്ഷ