Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,
in ,

കോടിയേരിയുടെ മകനെതിരെ ദുബായ് കമ്പനിയുടെ ആരോപണം

തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാവായ കോടിയേരിയുടെ ( Kodiyeri ) മകൻ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയിൽ ( Dubai company ) നിന്ന് കോടികൾ തട്ടിയെടുത്തതായി ആരോപണം. തട്ടിപ്പിനിരയായ ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി അധികൃതർ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകി.

കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പണം തിരിച്ചടക്കാത്തതിനാൽ സിപിഎം നേതാവിനെ കമ്പനി അധികൃതർ നേരത്തെ ബന്ധപ്പെട്ടപ്പോൾ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒത്തുതീർപ്പ് ചർച്ച കഴിഞ്ഞിട്ടും സിപിഎം നേതാവോ മകനോ പണം തിരിച്ചടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുബായിലെ കമ്പനി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്.

ഓഡി കാർ വാങ്ങുന്നതിനായി സിപിഎം നേതാവിന്റെ മകന് 53.61 ലക്ഷം രൂപയും, ഇന്ത്യ, യുഎഇ, നേപ്പാൾ, സൗദി എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് നൽകിയെന്ന് ദുബായ് കമ്പനി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നും സൂചയുണ്ട്. പണം ലഭിക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്.

kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,പണം തിരികെ നൽകിയില്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി.

പരാതിയെ പറ്റി അന്വേഷിക്കട്ടെ എന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കോടിയേരിയുടെ മകന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണമെന്നും സിപിഎം എത്തി നിൽക്കുന്ന അപചയത്തിൻറെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാർട്ടി പ്ലീനം അംഗീകരിച്ച നയരേഖ സംസ്ഥാന സെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തു കൊണ്ടാണെന്നും കെ സുരേന്ദ്രൻ ആരാഞ്ഞു.

അതേസമയം വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണമില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kochi Metro, 15000 autos, pact, inked, integrate metro, Kochi Metro Rail Limited ,KMRL, District Co-ordination Committee of autorickshaw drivers’ unions ,  Joint Declaration of Intent ,JDI, agreement ,integrate ,auto rickshaws , operate ,Greater-Kochi area ,bus commuters ,connectivity, final destinations,an array of services,feeder, hire, call , rental,

കൊച്ചി മെട്രോയുമായി നഗരത്തിലെ 15000 ഓട്ടോകള്‍ കൈകോർത്തു

Kashmiri man, train, stunt, video, viral, danger, case, tweet, former chief minister, undated video, social media,phiran-clad , traditional Kashmiri cloak, man, lying ,face down , middle of the track, train, passed over him, death-defying stunt ,Former Jammu and Kashmir chief minister Omar Abdullah

ഓടുന്ന തീവണ്ടിക്കടിയിലെ സാഹസികത; കേസെടുക്കണമെന്ന് ആവശ്യം