Kohli, ICC, Cricketer of the year award, test, ICC Awards,Virat Kohli ,Captain Of Test And ODI Teams, Indian captain, cricket, Sachin, Rahul Dravid, International Cricket Council , jasprit bumrah
in , ,

ഇന്ത്യൻ നായകൻ കോലിക്ക് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരം

ദുബായ്: ഇന്ത്യന്‍ നായകൻ വിരാട് കോലിയെ ( Kohli ) 2017-ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ( Cricketer Of The Year ) ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ICC ) തിരഞ്ഞെടുത്തു. മികച്ച ഏകദിന താരത്തിനുള്ള ബഹുമതി ഇത് രണ്ടാം തവണയാണ് കോലി സ്വന്തമാക്കുന്നത്. 2012-ലും കോലി ഈ അവാർഡ് നേടിയിരുന്നു.

2016 സെപ്തംബർ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കോലിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. ടെസ്റ്റിൽ 77.80 ശരാശരിയിൽ 8 സെഞ്ചുറികൾ ഉൾപ്പെടെ 2203 റൺസാണ് ഇക്കാലയളവിൽ കോലി സ്വന്തമാക്കിയത്.

ഏകദിനത്തിൽ ഏഴു സെഞ്ചുറികൾ ഉൾപ്പെടെ 82.63 ശരാശരിയിൽ 1818 റൺസ് ഇൗ കാലയളവിൽ കോലി സ്വന്തമാക്കി.153 സ്ട്രൈക്ക് റേറ്റിൽ 299 ട്വൻറി 20റൺസും കഴിഞ്ഞ വർഷം കോലി നേടിയിരുന്നു.

മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, രവിചന്ദ്ര അശ്വിൻ എന്നിവരാണ് നേരത്തെ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

ഐ.സി.സിയുടെ ഏകദിന ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായും കോലിയെ തെരഞ്ഞെടുത്തു. ഐ.സി.സിയുടെ ഏകദിന ടീമിൽ രോഹിത് ശർമ്മ, ജസ് പ്രീത് ബുമ്ര എന്നിവർ ഇടം നേടി. രവിചന്ദ്ര അശ്വിൻ, ചേതേശ്വർ പൂജാര എന്നിവരാണ് ടെസ്റ്റ് ടീമിലുൾപ്പെട്ട ഇന്ത്യൻ താരങ്ങൾ.

ടെസ്റ്റിൽ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ മികച്ച താരമായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

padmaavat, supreme court, states, release,allows, release, Madhya Pradesh, Gujarat, Haryana , Rajasthan,film, Deepika, Sanjay Leela Bhansali, ban, Padmavati, name, changed, producers, petition,

പത്മാവതിനെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല: സുപ്രീം കോടതി