kollam, Chavara, KMML, bridge, collpse
in

ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്നു; ഒരു മരണം

ചവറ: കൊല്ലം ജില്ലയിലെ (Kollam) ചവറയിലുള്ള (Chavara) ഇരുമ്പു പാലം (bridge) തകര്‍ന്ന് ഒരാള്‍ മരിച്ചു. ചവറ കെഎംഎംഎല്ലിന് (Chavara KMML) സമീപത്തുള്ള പാലമാണ് തകര്‍ന്നത്. ചവറ സ്വദേശിനിയായ ശ്യാമളാദേവിയാണ് (56) മരണമടഞ്ഞത്. കൊല്ലം സ്വദേശിയായ മറ്റൊരാള്‍ കൂടി അപകടത്തില്‍ മരിച്ചതായി സംശയിക്കുന്നു.

പാലം തകര്‍ന്നു വീണ് 20-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ എഴുപതോളം പേർ അപകടത്തില്‍പ്പെട്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു.

തിങ്കളാഴ്ച്ച രാവിലെ 10.30 നാണ് സംഭവം. ദേശീയ ജലപാതക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നു വീണത്. പാലത്തിന്റെ കമ്പികൾ ശരീരത്തിൽ കുത്തിക്കയറി പലര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ കൂടുതല്‍ പേര്‍ നദിയില്‍ വീണിട്ടുണ്ടോ എന്നറിയാനായി തിരച്ചില്‍ തുടരുകയാണ്.kollam, Chavara, KMML, bridge, collpse

പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. എന്നാൽ സംഭവസ്ഥലത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടം രക്ഷാപ്രവർത്തങ്ങൾക്ക് തടസ്സം സൃഷ്‌ടിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.

കെ.എം.എം.എല്ലിനെ എം.എസ്.യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് പാലമാണ് ഇന്ന് രാവിലെ തകർന്നത്. കമ്പനിയിലെ കരാര്‍ തൊഴിലാളികള്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയായിരുന്നു. സമരത്തിലായിരുന്ന തൊഴിലാളികള്‍ തിരികെ പോകുന്നതിനിടെയാണ് പാലം തകര്‍ന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padman,Rahul Gandhi, poster,Akshay Kumar,

പാഡ്മാൻ പിഡിമാനായി; അക്ഷയുടെ പോസ്റ്ററിൽ രാഹുൽ

ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി