സ്ത്രീകൾക്കെതിരെ കൊലവിളി: കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി

 തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന്‌ ഉത്തരവായി.

ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ  പ്രസംഗത്തിനിടെ  ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ  മുറിയിലേക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി  പ്രസംഗിച്ചത് .

അത്‌ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു.

ഡിവൈഎഫ്ഐ  ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി കപ്പല്‍ശാല കേരള തീരദേശ പോലീസുമായി വാര്‍ഷിക മെയിന്‍റനന്‍സ് കരാറില്‍ ഒപ്പുവച്ചു

39 സർക്കാർ കോളജുകളിൽ 141 തസ്തിക സ്യഷ്ടിക്കും