Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,
in ,

വിദ്യാര്‍ത്ഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളില്‍ സംഘര്‍ഷം

കൊല്ലം: ഗൗരി നേഹ (Gauri Neha) എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടർന്ന് കൊല്ലം ട്രിനിറ്റി സ്കൂളില്‍ (kollam trinity school) സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും സ്‌കൂളിലേക്ക് ആദ്യം പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് എസ് എഫ് ഐ പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും സ്‌കൂളിന് മുന്നിലെത്തി പ്രതിഷേധിച്ചു.

പോലീസ് ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാർ സ്‌കൂളിനു നേര്‍ക്കും പോലീസിന് നേർക്കും കല്ലെറിഞ്ഞു. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തി. സമരക്കാർ സ്കൂളിനുള്ളിലേക്ക് തള്ളിക്കയററാൻ നടത്തിയ ശ്രമം തടയാനാകാതെ വന്നതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പ്രതിഷേധ പ്രകടങ്ങൾ ട്രിനിറ്റി സ്കൂളിലും പരിസരത്തും സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയതിനെ തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. 14 കെഎസ് യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ് ഐക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഗൗരി നേഹയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അധ്യാപികമാക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവർ ഇരുവരും ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥിനിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. സ്കൂള്‍ അധികൃതരും കൊല്ലത്തെ ആശുപത്രി അധികൃതരും വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കാര്യങ്ങള്‍ തങ്ങളിൽ നിന്ന് മറച്ചുവച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.

ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ വെള്ളിയാഴ്ച്ചയാണ് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കേ് ചാടിയത്. ഇന്നു പുലര്‍ച്ചെ ആശുപത്രിയില്‍ വച്ച്‌ ഗൗരി നേഹ മരണത്തിനു കീഴടങ്ങി. ട്രിനിറ്റി സ്കൂളിനു കീഴില്‍ തന്നെയുള്ള ആശുപത്രിയിലാണ് ഗൗരിയെ ആദ്യം പ്രവേശിപ്പിച്ചത്. കുട്ടിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ പുറത്തറിയരുതെന്ന് സ്‌കൂൾ അധികൃതർ ആഗ്രഹിച്ചിരുന്നതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാമന്‍കുളങ്ങര സ്വദേശിനിയായ ഗൗരിയുടെ മരണവാര്‍ത്ത പുറത്തെത്തിയതിനെ തുടര്‍ന്നാണ് ട്രിനിറ്റി സ്കൂളിലും പരിസരത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇന്നലെ ഗൗരിയ്ക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ രണ്ടേകാലോടെ ഗൗരിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സുരക്ഷാ ഏജന്‍സിയുമായി നടന്നത് ചര്‍ച്ച മാത്രം : ദിലീപ്

Cissa, EMC, conference, conducted

ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്