Kondotty , lorry-ammunition-malappuram
in ,

മലപ്പുറത്ത് ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടിയില്‍ ( Kondotty ) ഇന്ന് പുലർച്ചെ വന്‍ സ്ഫോടകവസ്തു വേട്ട നടന്നു. ലോറിയിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറേയും ക്ലീനറേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കാഷ്ടം നിറച്ച ചാക്കുകൾ ചുറ്റും നിരത്തിയാണ് സ്ഫോടക വസ്തുക്കൾ ലോറിയിൽ ഒളിപ്പിച്ചിരുന്നത്.

സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കർണാടകയിൽ നിന്ന് സ്‌ഫോടക വസ്തുക്കള്‍ മലപ്പുറത്ത് എത്തിച്ചതായാണ് പ്രാഥമിക നിഗമനം.

മോങ്ങത്തെ ഒരു ഗോഡൗണിൽ എത്തിക്കാനാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന വിവരത്തെ തുടർന്ന് പോലീസ് ഗോഡൗണിൽ റെയ്ഡ് നടത്തുകയാണ്. മോങ്ങത്തെ ഗോഡൗണിൽ വൻ സ്ഫോടകവസ്തു ശേഖരമുണ്ടെന്നാണ് സൂചന.

നേരത്തെ ജനുവരി അഞ്ചിനും പതിനൊന്നിനും കുറ്റിപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപുഴയില്‍ ഉപേക്ഷിച്ച നിലയിൽ സ്‌ഫോടക വസ്തുവായ കുഴിബോംബുകളാണ് ആദ്യം കണ്ടെത്തിയത്.

തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ അഞ്ഞൂറിലധികം വെടിയുണ്ടകള്‍ക്ക് പുറമെ ആര്‍മി വാഹനങ്ങള്‍ ചതുപ്പില്‍ താഴ്ന്ന് പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റുകളും ( PSP ) കണ്ടെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aamir ,and Alia ,Osho, project, Kapoor And Sons , director, Shakun Batra , plan,web series, Rajneesh Bhagwan 'Osho'. ,Aamir Khan ,Alia Bhatt , international streaming channel,Los Angeles, USA, officials , Mahabharat,

ഓഷോയുമായി ആമിർ; നായികയായി ആലിയ

രാഷ്ട്രപിതാവിന്റെ ​വ​ധം പു​ന​ര​ന്വേഷിക്കേണ്ടതില്ല: സു​പ്രീം കോ​ട​തി