North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
in , ,

ലോകശാന്തിയ്ക്ക് പ്രതീക്ഷയേകി പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധം അവസാനിക്കുന്നു

സോൾ: ലോകരാഷ്ട്രങ്ങളെ പലപ്പോഴും മുൾമുനയിൽ നിർത്തിയ കൊറിയൻ യുദ്ധം ( Korean War ) അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മില്‍ ധാരണയായി.

68 വർഷമായി തുടരുന്ന യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ലോകരാഷ്ട്രങ്ങൾ ശ്രവിച്ചത്. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചര്‍ച്ചയിലാണ് യുദ്ധം നിര്‍ത്താന്‍ ധാരണയായത്.

പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ് ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായത്. ഒരു വര്‍ഷത്തിനകം ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

ആണവ നിരായുധീകരണത്തിനും കൊറിയകൾ തമ്മിൽ ധാരണയായി. സൈനിക രഹിത മേഖലയെ സമാധാനമേഖലയായി പ്രഖ്യാപിക്കും. കൂടാതെ തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് വടക്കന്‍ കൊറിയ സന്ദര്‍ശിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവച്ചത്.

ഇന്ന് രാവിലെയാണ് ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയയിലെത്തിയത്. അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി അയല്‍ രാഷ്ട്രത്തലവനെ സ്വീകരിച്ചു.

ഒരു ദശകത്തിന് ശേഷമാണ് ഇരുകൊറിയന്‍ തലവന്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയിലെത്തിയത്.

സമാധാന ചര്‍ച്ചകള്‍ക്കായി ഇരുവരും പാന്‍മുന്‍ജോം ഗ്രാമത്തിലെത്തിച്ചേർന്നു. ഇവിടുത്തെ ‘പീസ് ഹൗസി’ൽ (ശാന്തി ഗൃഹം) ഇരുരാഷ്ട്രത്തലവന്‍മാരും നടത്തിയ ചര്‍ച്ചയിലാണ് ലോകചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായത്.

ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കൊറിയന്‍ ഉപദ്വീപില്‍ സംജാതമായിരുന്നത്. 1953-ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലായിരുന്നു.

Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 

Leave a Reply

Your email address will not be published. Required fields are marked *

Nalini, Rajiv Gandhi, murder, petition, Madras High court, dismisses, release, supreme court, premature release, 25 years, jail , life imprisonment ,  assassination , former Prime Minister ,Rajiv Gandhi,

രാജീവ് വധക്കേസ്: നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

students , concession , bus owners,AISF , buses, June,  strike, meeting, govt, Kerala private bus coordination committee, 

വിദ്യാർത്ഥികൾക്ക് യാത്രായിളവ് നൽകില്ലെന്ന് ബസുടമകൾ; ബസുകൾ തടയുമെന്ന് എഐഎസ്എഫ്