Kottiyam murder, boy, mother, Jithu, Jayamol, custody, police, deth, confess, Paravur police, body, Jithu Job, student, Kundara MGD Boys HS, suspect, family issues, 14 year old boy
in ,

കൊട്ടിയത്തെ കൊലപാതകം; വിരുദ്ധ മൊഴികളുമായി കുട്ടിയുടെ അമ്മ

കൊല്ലം: കൊട്ടിയത്ത് ( Kottiyam ) ജിത്തു എന്ന പതിനാലുകാരനായ കുട്ടിയുടെ അതിക്രൂരമായ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജിത്തുവിന്റെ അമ്മ ജയമോൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നതായി റിപ്പോർട്ട്.

അമ്മായിഅമ്മയുമായി ജിത്തു ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചുവെന്നും തുടര്‍ന്ന് താന്‍ മകനെ കൊലപ്പെടുത്തിയെന്നും നേരത്തെ ജയമോൾ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജയമോള്‍ വീണ്ടും മൊഴി മാറ്റി.

മകന്റെ ശരീരത്തില്‍ പിശാച് കൂടിയിരുന്നെന്നും അതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നുമാണ് ജയമോള്‍ നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ മൊഴി. കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെടുത്തത്.

ജിത്തുവിന്റെ ശരീരമാസകലം വെട്ടിനുറുക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കെയില്‍ വാങ്ങുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ജിത്തു മടങ്ങി വന്നില്ലെന്ന് ജിത്തുവിന്റെ അച്ഛനായ ജോബിനോട് ജയമോള്‍ പറഞ്ഞിരുന്നു.

തുടർന്ന് ജോബ് മകനെ കാണാനില്ലെന്ന പരാതി നല്‍കി. വീടും പരിസരവും പരിശോധിക്കവെയാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജയമോളെ അടക്കം ചോദ്യം ചെയ്തിരുന്നു.

പരസ്പര വിരുദ്ധമായി ജയ പറഞ്ഞ കാര്യങ്ങളും ജയയുടെ കയ്യിലെ പൊള്ളലേറ്റ പാടും പോലീസില്‍ സംശയമുണ്ടാക്കി. ഒടുവിൽ മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലില്‍ ജയമോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ജയമോള്‍ക്കൊപ്പം പിടിയിലായ യുവാവിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വിട്ടയച്ചിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

ജയമോളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന മൊഴിയിലാണ് ജയമോള്‍ ഉറച്ച് നില്‍ക്കുന്നത്. സംഭവത്തില്‍ ജിത്തുവിന്റെ പിതാവ് ജോബിനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

hydrogen-powered car,Abu Dhabi ,Toyota,eco friendly, police ,exhibition, hydrogen station, Mirai ,fuel cell vehicle ,FCV,

പരിസ്ഥിതി സംരക്ഷണം: ഹൈഡ്രജന്‍ കാറുമായി അബുദാബി പോലീസ്

Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         

ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു