ജൂനിയർ നഴ്‌സുമാരെ പിരിച്ചു വിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം

Kozhikode Baby Memorial Hospital, strike, nurses, meeting, Nipah, police arrest, termination, letter, UNA, 

കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്സുമാർ ഉൾപ്പെടെയുള്ള ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ( Kozhikode Baby Memorial Hospital ) നഴ്സുമാരുടെ സമരം തുടരുന്നു. സമരം ചെയ്ത് ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയ 40 നഴ്‌സുമാരെ നടക്കാവ് പോലീസ് അറസ്റ്റു ചെയ്തു.

നഴ്‌സുമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ആശുപത്രിയിൽ സമരം ആരംഭിച്ചത്.

7500 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെയാണ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ നേരത്തെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഏഴ് പേരിൽ അഞ്ച് പേരെ തിരിച്ചെടുക്കുകയും രണ്ടുപേരെ പിന്നീട് തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, തിരിച്ചെടുത്തവര്‍ക്ക് ഇന്നലെ രാത്രി മുന്നിറിയിപ്പില്ലാതെ വീണ്ടും പിരിച്ചുവിടല്‍ കത്ത് നല്‍കി. ഇതില്‍ പ്രതിഷേധിച്ചാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെ നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, നഴ്‌സിങ് പഠനശേഷം ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണെന്നും പരിശീലന വേളയില്‍ മികവ് പുലര്‍ത്തുന്ന ജീവനക്കാരെ ആശുപത്രിയില്‍ നിയമിക്കാറുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പരിശീലന വേളയില്‍ മികവ് പുലര്‍ത്താത്തവരെ ട്രെയിനിങ് പൂര്‍ത്തിയ ശേഷം പിരിച്ച് വിടുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വ്യക്തമാക്കി.

എന്നാൽ സമരം ചെയ്ത നേഴ്‌സുമാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടി ആശുപത്രി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന് പുറമെ, ആശുപത്രിയിലെ കിടക്കകളുടെ എണ്ണം കുറച്ചു കാണിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം നല്‍കാതിരിക്കുന്നതെന്നും യുഎന്‍എ ആരോപിച്ചു.

നേഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ന് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. ചർച്ച പരാജയപ്പെട്ടാൽ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിൽ സമരം ശക്തമാക്കുമെന്നാണ് യുഎന്‍എയുടെ നിലപാട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Malappuram DCC Office , Muslim League, flag, Congress,  Rajya Sabha Seat ,  Kerala Congress,Mani , Congress, leaders, Rahul Gandhi, meeting , Sudheeran, Ummen Chandy, 

രാജ്യസഭാ സീറ്റ്‌ വിവാദം: മലപ്പുറം ഡിസിസി ഓഫീസിൽ മുസ്ലിംലീ​ഗിന്റെ പതാക

Pinarayi , Aluva, terrorism, opposition, Assembly, Aluva Edathala, police station ,protest

തീവ്രവാദ പരാമർശം: പ്രതിഷേധവുമായി പ്രതിപക്ഷം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി