കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം

Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer,  kozhikode , emergency , Kathua, Kanthapuram,  police ,declared,Kanthapuram A.P.Aboobacker Musliar , arrest, 

മലപ്പുറം: കത്വയില്‍ എട്ടു വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവല്‍ക്കരിക്കയോ രാഷ്ട്രീയവല്‍ക്കരിക്കയോ ചെയ്യരുതെന്ന് കാന്തപുരം ( Kanthapuram ) എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ഹര്‍ത്താലിന്റെ പേരില്‍ നടന്ന അക്രമത്തെ അംഗീകരിക്കാനാകില്ലെന്നും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വ്യക്തമാക്കി.

അക്രമങ്ങള്‍ അഴിച്ചു വിടാന്‍ ചില ലോബികള്‍ ഹര്‍ത്താലിനെ ഉപയോഗിക്കയാണെന്നും ഇത് പൂര്‍ണമായും തടയപ്പെടേണ്ടതാണെന്നും കാന്തപുരം വ്യക്തമാക്കി.

ദേവാലയങ്ങള്‍ ആരുടേതായാലും അതിനെ ആദരവോടെയാണ് ജനങ്ങള്‍ കാണുന്നതെന്നും അതിനെ കളങ്കപ്പെടുത്തും വിധം ഒരു പെണ്‍കുട്ടിയെ കൊല ചെയ്യുമ്പോള്‍ രാജ്യത്തിന്റെ അഖണ്ടതയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തി.

കത്വയിലെ എട്ടു വയസ്സുകാരിയായ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന ഹര്‍ത്താലിൽ ജില്ലയില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങൾ നടന്നിരുന്നു.

തുടർന്ന് മത്തോട്ടം, അരക്കിണര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രകോപനപരമായ പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തിരുന്നു. കൂടാതെ അക്രമത്തിന് കാരണക്കാരായവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യമുയര്‍ത്തി വ്യാഴാഴ്ച കോഴിക്കോട് നഗരത്തില്‍ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നാണ് സൂചന.

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി നേരത്തെ പ്രതികരിച്ചിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് തുടങ്ങിയതു പോലെ സമുദായ സ്പർദ്ധയുണ്ടാക്കി മുതലെടുക്കാനാണ് ചിലരുടെ ശ്രമമെന്നും ഇത്തരം ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുകയേ ഉള്ളുവെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Amazon , launched ,lite,internet browser , emerging browsers, web browser ,Android users ,India , Google Play Store, iOS version,

ലൈറ്റ് ഇന്റർനെറ്റ് ബ്രൗസറുമായി ആമസോൺ

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പുതിയ ആരോപണങ്ങൾ