മഴക്കെടുതി: കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഉദാരമായി സംഭാവന ചെയ്യണമെന്ന് കെ പി സി സി അധ്യക്ഷൻ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  എല്ലാ  കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉദാരമായ സംഭാവനകള്‍ നല്‍കണമെന്നും കൊടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കിയതായും എം.എം.ഹസന്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പ്രളയ ദുരിതബാധിതരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നല്‍കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് കൂടുതല്‍ പണം അനുവദിക്കാനും ഏറ്റവും കൂടുതല്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുവാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സോമനാഥ് ചാറ്റർജി പാര്‍ലമെന്‍റ് പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക: മുഖ്യമന്ത്രി

അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം; ജാഗ്രതാ നിർദ്ദേശം